പുതിയ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലര്‍ക്ക്'. മലനിരകളില്‍ മണ്ണിനോടും പ്രകൃതിയോടും പൊരുതി ജീവിതം കെട്ടിപ്പെടുക്കാന്‍ ശ്രമിക്കുന്ന മനുഷ്യരുടെ ഇന്നത്തെ ഏറ്റവും വലിയ ഭീഷണി വന്യമൃഗ ജീവികളുടെ ആക്രമാണ്. ഈ പശ്ചാത്തലത്തില്‍ ഒരുക്കുന്നതാണ് 'ലര്‍ക്ക്' എന്ന ചിത്രം. കേരള ടാക്കീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനം, വാഗമണ്‍ ഭാഗങ്ങളിലായി പൂര്‍ത്തിയായി.
എം.എ. നിഷാദിന്റെ 'പകല്‍', 'നഗരം', 'വൈരം', 'കിണര്‍' തുടങ്ങിയ ചിത്രങ്ങളും കാലിക പ്രധാനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തതിലൂടെ ശ്രദ്ധേയമായവയാണ്. എല്ലാവിഭാഗം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തില്‍ ക്ലീന്‍ എന്റര്‍ടെയ്‌നറായി അവതരിപ്പിക്കുന്ന 'ലര്‍ക്കി'ല്‍ സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, ടി.ജി. രവി, അനുമോള്‍, മഞ്ജു പിള്ള, മുത്തുമണി, സരിതാ കുക്കു, സ്മിനു സിജോ, പ്രശാന്ത് മുരളി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, എം.എ. നിഷാദ്, വിജയ് മേനോന്‍, സോഹന്‍ സീനുലാല്‍, ബിജു സോപാനം, സജി സോമന്‍, വിനോദ് കെടാമംഗലം, കുമാര്‍ സുനില്‍, റെജു ശിവദാസ്, ഫിറോസ് അബ്ദുളള, ബിജു കാസിം, ബിന്ദു പ്രദീപ്, സന്ധ്യാ മനോജ്, രമ്യാ പണിക്കര്‍, നീതാ മനോജ്, ഷീജ വക്കപാടി, അനന്തലക്ഷ്മി, ഷാക്കീര്‍ വര്‍ക്കല, അഖില്‍ നമ്പ്യാര്‍, ഭദ്ര തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം: രജീഷ് രാമന്‍, തിരക്കഥ, സംഭാഷണം: ജുബിന്‍ ജേക്കബ്, ചിത്രസംയോജനം: വിപിന്‍ മണ്ണൂര്‍, പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്, കല: ത്യാഗു തവനൂര്‍, ചമയം: സജി കാട്ടാക്കട, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, സഹസംവിധാനം: ഷമീര്‍ പായിപ്പാട്, ഗാനരചന: മനു മഞ്ജിത്ത്, സംഗീതസംവിധാനം: മിനീഷ് തമ്പാന്‍, ഗായകര്‍: സുദീപ് കുമാര്‍, നസീര്‍ മിന്നലെ, എം.എ. നിഷാദ്, ഓഡിയോഗ്രാഫി: ഗണേശ് മാരാര്‍, ഗ്രാഫിക്‌സ്: ലൈവ് ആക്ഷന്‍, സ്റ്റില്‍സ്: അജി മസ്‌കറ്റ്, ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, സ്റ്റുഡിയോ: ചിത്രാഞ്ജലി, വിതരണം: മാന്‍ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ്. മുരുകന്‍, പിആര്‍ഒ: വാഴൂര്‍ ജോസ്.
Content Highlights: LURK: Saiju Kurup-starrer thriller portraying man-animal struggle to deed the large surface soon
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·