08 August 2025, 12:05 PM IST

എം. ജയചന്ദ്രൻ, രാജീവ് ആലുങ്കൽ
സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് രാമായണ വെസ്റ്റിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ തൃശൂർ പ്രസ്ക്ലബ്ബിൽ പ്രഖ്യാപിച്ചു. വാത്മീകി പുരസ്കാരം സംഗീത സംവിധായകൻ എം.ജയചന്ദ്രനും, രാമായണ പുരസ്കാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിനുമാണ് നൽകുന്നത്.25000 രൂപയും ശ്രീരാമശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. 2025 ആഗസ്റ്റ് 10 ഞായറാഴ്ച്ച 5 മണിക്ക് തൃശൂർ തിരുവമ്പാടി കൺവെൻഷൻ സെൻ്ററിലെ നന്ദനം ഹാളിൽ വച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പുരസ്കാരം സമ്മാനിക്കും. കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യസന്ദേശകനാകും. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി സാന്നിധ്യമേകും.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി സജീവമായി കർമ്മരംഗത്തുള്ളഎം.ജയചന്ദ്രനും,രാജീവ് ആലുങ്കലും ഗാനരംഗത്തും,സാമൂഹിക സേവന രംഗത്തും നൽകിയ അമൂല്യ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് ഭാരവാഹികളായ ടി.സി. സേതുമാധവൻ,ആമ്പല്ലൂർ ശ്രീകുമാർ, രമ്യക് കിളിയാറ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു..
Content Highlights: m jayachandran and rajeev alungal person vatmiki-ramayana awards.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·