Curated byഗോകുൽ എസ് | Samayam Malayalam | Updated: 18 Mar 2025, 12:31 am
2025 സീസൺ ഇന്ത്യൻ പ്രീമീയർ ലീഗിനിടെ ഒരു വമ്പൻ നേട്ടം സ്വന്തമാക്കാൻ ഇന്ത്യൻ ഇതിഹാസം മഹേന്ദ്ര സിങ് ധോണി. കാത്തിരിക്കുന്നത് ആർക്കുമില്ലാത്ത നേട്ടം.
ഹൈലൈറ്റ്:
- കിടിലൻ നേട്ടത്തിനരികെ ധോണി
- ഐപിഎല്ലിൽ ചരിത്രം പിറക്കും
- ഐപിഎൽ ഈ മാസം 22 ന് തുടങ്ങും
മഹേന്ദ്ര സിങ് ധോണിഎംഎസ് ധോണി ഇത്തവണ ആ വമ്പൻ റെക്കോഡ് സ്വന്തമാക്കും; ഐപിഎല്ലിൽ കാത്തിരിക്കുന്നത് ആർക്കുമില്ലാത്ത കിടിലൻ നേട്ടം
400 ടി20 മത്സരങ്ങളും, 350 ഏകദിന മത്സരങ്ങളും, 50 ടെസ്റ്റ് മത്സരങ്ങളും കളിക്കുന്ന ലോകത്തെ ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കാനുള്ള അവസരമാണ് 2025 സീസൺ ഐപിഎല്ലിൽ ധോണിക്ക് മുന്നിലുള്ളത്. 350 ഏകദിനങ്ങളും 90 ടെസ്റ്റ് മത്സരങ്ങളും 98 ടി20 മത്സരങ്ങളും കളിച്ചാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. കരിയറിൽ മൊത്തം 391 ടി20 മത്സരങ്ങളിലാണ് ധോണി ഇറങ്ങിയത്.
Also Read: വെടിക്കെട്ട് ബാറ്റിങ്ങുമായി ആന്ദ്രെ റസലും വെങ്കടേഷ് അയ്യരും; ഐപിഎല്ലിന് മുൻപ് മറ്റ് ടീമുകൾക്ക് മുന്നറിയിപ്പ് നൽകി കെകെആർ
2025 സീസൺ ഐപിഎല്ലിൽ ഒൻപത് മത്സരങ്ങൾ കളിക്കുന്നതോടെ ചരിത്ര നേട്ടമാണ് ധോണി സ്വന്തമാക്കുക. ടി20 ക്രിക്കറ്റിൽ ധാരാളം താരങ്ങൾ 400 ന് മുകളിൽ മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും അവരാരും 350 ഏകദിനങ്ങളും 50 ടെസ്റ്റുകളും കളിച്ചിട്ടില്ല.
Also Read: പരിശീലനത്തിൽ വെടിക്കെട്ട് നടത്തി സഞ്ജുവിന്റെ പുതിയ വജ്രായുധം; രാജസ്ഥാൻ റോയൽസിന്റെ പുതിയ താരം ഇക്കുറി ഞെട്ടിച്ചേക്കും
ഇന്ത്യൻ താരങ്ങളിൽ രോഹിത് ശർമയും ദിനേഷ് കാർത്തിക്കുമാണ് 400 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ളത്. രോഹിത് 448 ടി20 മത്സരങ്ങളും, കാർത്തിക് 412 ടി20 മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്. ഐപിഎൽ 2025 സീസണിനിടെ ടി20 മത്സരങ്ങളുടെ എണ്ണത്തിൽ വിരാട് കോഹ്ലിയും 400 ലെത്തും. നിലവിൽ 399 ടി20 മത്സരങ്ങളാണ് കോഹ്ലി കളിച്ചിട്ടുള്ളത്.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·