എംഎസ് ധോണി ഇന്ന് വിരമിച്ചേക്കും? മാതാപിതാക്കള്‍ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍; അഭ്യൂഹങ്ങള്‍ ശക്തം

9 months ago 7

Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 5 Apr 2025, 4:59 pm

Samayam Malayalamമഹേന്ദ്ര സിങ് ധോണിമഹേന്ദ്ര സിങ് ധോണി
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി ലീഗ് ക്രിക്കറ്റില്‍ നിന്ന് ഇന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപോര്‍ട്ടുകള്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്നുവരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരത്തിന് ശേഷം ഞെട്ടിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് അഭ്യൂഹം.

ധോണിയുടെ മാതാപിതാക്കള്‍ മല്‍സരം നടക്കുന്ന ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യന്‍ ഇതിഹാസത്തില്‍ നിന്ന് ഒരു പ്രധാന പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായി വാര്‍ത്തകള്‍ പരന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2020 ല്‍ വിരമിച്ച ധോണി ഐപിഎല്ലില്‍ മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്.


More follows...
നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article