എംഎസ് സുബ്ബലക്ഷ്മിയായി രശ്മിക മന്ദാന, അനിരുദ്ധിൻറെ സംഗീതവും! അതൊന്ന് കാണേണ്ടത് തന്നെയാവും, ആവേശത്തിൽ ആരാധകർ

4 days ago 3
എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് വരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കർണാടക സംഗീതജ്ഞയായ എം.എസ്. സുബ്ബലക്ഷ്മിയായി സ്ക്രീനിൽ എത്തുന്നത് ജനപ്രിയ നടി രശ്മിക മന്ദാനയാണ്. ഗായികയുടെ 110-ാം ജന്മവാർഷിക ദിനമായ ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് ചെന്നൈയിലെ പ്രശസ്തമായ മ്യൂസിക് അക്കാദമിയിൽ വെച്ച് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. കമൽഹാസനാണ് ഈ ചടങ്ങിലെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

സാധാരണ ബയോപിക്കുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അണിയറ നിരയാണ് ഈ ചിത്രത്തിന്റേത്. നാനി നായകനായ 'ജേഴ്സി' എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഗൗതം തിന്നനൂരിയാണ് ഈ പാൻ-ഇന്ത്യൻ സിനിമയൊരുക്കുന്നത്. സിനിമയുടെ നിർമ്മാണം നിർവ്വഹിക്കുന്നത് പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ ഗീത ആർട്സ് ആണ്.

Samayam Malayalamഫുൾ മീൽ തയ്യാറാവുന്നുണ്ട്! ചരിത്രത്തിലാദ്യമായി ഒരു ഫസ്റ്റ് ഹാഫും, സെക്കൻറ് ഹാഫുമുള്ള ട്രെയിലർ, അമ്പിയും അന്യനുമായി വിക്രം
എന്നാൽ എല്ലാവരെയും ഏറ്റവും കൂടുതൽ അതിശയിപ്പിച്ചത് സംഗീത സംവിധായകന്റെ പേരാണ്. യുവതലമുറയെ ആവേശം കൊള്ളിക്കുന്ന അടിപൊളി പാട്ടുകളിലൂടെയും മാസ്സ് പശ്ചാത്തല സംഗീതത്തിലൂടെയും ശ്രദ്ധേയനായ അനിരുദ്ധ് രവിചന്ദറാണ് സുബ്ബലക്ഷ്മിയുടെ ജീവിതകഥയ്ക്ക് ഈണമിടുന്നത്.

ശുദ്ധമായ ശാസ്ത്രീയ സംഗീത ലോകത്തേക്ക് അനിരുദ്ധ് എങ്ങനെ കടന്നുവരും എന്നത് വലിയ ആകാംക്ഷയ്ക്ക് കാരണമായിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിരവധി ആളുകൾ കമന്റ് ചെയ്യുന്നതും ഇതേ സംശയം തന്നെയാണ് തട്ടുപൊളിപ്പൻ പാട്ടുകളിൽ നിന്നും അനിരുദ്ധ് ഈ സിനിമയിൽ എങ്ങനെ വെത്യസ്തമായി ചെയ്യും എന്ന ഉള്ളത് . അനിരുദ്ധ് അല്ല ഇളയരാജ ആയിരിന്നു സംഗീതം ചെയേണ്ടത് എന്നും ഒരു പക്ഷമുണ്ട് .

കോടിക്കണക്കിന് ആളുകളുടെ പ്രഭാതങ്ങളെ ഭക്തിസാന്ദ്രമാക്കുന്ന 'വെങ്കടേശ സുപ്രഭാത'ത്തിലൂടെ ഭാരതീയർക്ക് സുപരിചിതയായ വ്യക്തിത്വമാണ് എം.എസ്. സുബ്ബലക്ഷ്മി. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംഗീതക്കച്ചേരി അവതരിപ്പിച്ച ആദ്യ ഭാരതീയ വനിതയെന്ന ചരിത്ര നേട്ടവും അവർക്ക് സ്വന്തമാണ്.


പുതിയ തലമുറയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായ രശ്മിക മന്ദാനയ്ക്ക് ഈ വേഷം അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമായിരിക്കും. കൊമേർഷ്യൽ സിനിമകളിലെ നായികാ വേഷങ്ങളിൽ നിന്ന് മാറി, സംഗീതത്തെ ഈശ്വരാരാധനയായി കണ്ട ഒരു പ്രതിഭയുടെ ശാന്തതയും സമർപ്പണവും സ്ക്രീനിൽ പുനർസൃഷ്ടിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ് കാരണം പ്രേക്ഷകർ പല അഭിപ്രായങ്ങളാണ് പറയുന്നത് . രശ്മികയുടെ ഈ വേഷപ്പകർച്ച കാണാൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്.
Read Entire Article