എംഎസ് സുബ്ബലക്ഷ്മിയുടെ വേഷം 3 നടിമാരിൽ നിന്നും രശ്‌മിക മന്ദാനയിലേക്ക് എത്തിയതാണ്, കാസ്റ്റിംഗിനെ പിന്തുണച്ച് അല്ലു അരവിന്ദും കമൽ ഹാസനും

23 hours ago 1
ഇന്ത്യൻ സംഗീത ലോകത്തെ നിത്യവിസ്മയമായ എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ ഇത്രെയും വലിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭാഗ്യമാർക് ലഭിക്കും എന്ന ചോദ്യം സിനിമ മേഖലയിലും ആരാധകർക്കിടയിലും വലിയ ചർച്ച വിഷയമായിരിന്നു . കർണാടക സംഗീതത്തിന്റെ ഭക്തിസാന്ദ്രത്തയും , ഇത്രേം വലിയ ഒരു വ്യക്തിത്വവും ഉൾക്കൊള്ളാൻ കഴിയുന്ന താരങ്ങൾക്കായി നടന്ന നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ, നടി രശ്മിക മന്ദാനയെ കേന്ദ്രകഥാപാത്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ചലച്ചിത്ര മേഖലയിൽ വലിയ അമ്പരപ്പും ചർച്ചകളും സൃഷ്ടിച്ചിട്ടുണ്ട്.

എം സ് സുബ്ബലക്ഷ്മിയുടെ വേഷത്തിലേക്ക് തുടക്കം മുതൽ പരിഗണിക്കപ്പെട്ട പേരുകൾ ഏറെ ശ്രദ്ധേയമായിരുന്നു. അഭിനയപ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങൾ ലളിതമായ അഭിനയത്തിലൂടെ അവതരിപ്പിച്ച് കയ്യടി നേടിയ സായ് പല്ലവി ഈ വേഷത്തിലെത്തുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു സായി പല്ലവിയുടെ സ്വാഭാവിക അഭിനയ ശൈലീ സായ് പല്ലവിയെ ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയാക്കുമെന്ന് ആരാധകർ വിശ്വസിച്ചു.തുടർന്ന് കന്നഡ, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ രുക്മിണി വസന്തിന്റെ പേരും അണിയറപ്രവർത്തകർക്കിടയിൽ ചർച്ചയായിരുന്നു. എന്നാൽ ഒടുവിൽ എല്ലാവരുടെയും പ്രവചനങ്ങളെ മാറ്റിമറിച്ചുകൊണ്ടാണ് രശ്മിക മന്ദാനയിലേക്ക് ഈ സുവർണ്ണാവസരം എത്തിച്ചേർന്നത്.

Samayam Malayalamഅഹാനയുടെ മകളുടെ വിവാഹത്തിന് സിന്ധു ചേച്ചിക്ക് ക്ഷണമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു; പരിഹസിച്ചുകൊണ്ടുള്ള കമന്റിന് മറുപടി നല്‍കി സിന്ധു കൃഷ്ണ
സിനിമയുടെ പ്രഖ്യാപന വേദിയിൽ നിർമ്മാതാവ് അല്ലു അരവിന്ദ് വളരെ വികാരാധീനനായാണ് സംസാരിച്ചത്. "ഞങ്ങൾ തീരുമാനിച്ചിട്ടല്ല ഈ സിനിമ ഉണ്ടാകുന്നത്. മറിച്ച്, ഈ സിനിമ നിർമ്മിക്കാൻ ഞങ്ങളെയും, ഇതിൽ അഭിനയിക്കാൻ രശ്മികയെയും സുബ്ബലക്ഷ്മി അമ്മ തന്നെ തിരഞ്ഞെടുത്തതാണ്," അദ്ദേഹം പറഞ്ഞു.

വളരെ സന്തോഷത്തോടെയും വിനയത്തോടെയുമാണ് രശ്മിക ഈ അവസരത്തെ സ്വീകരിച്ചത്. "അമ്മേ, അങ്ങയുടെ മഹത്തായ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗമാകാൻ എന്നെ തിരഞ്ഞെടുത്തതിന് വലിയ നന്ദി. എന്റെ ജീവിതത്തിൽ ഇതിന് ഞാൻ എപ്പോഴും കടപ്പെട്ടിരിക്കും. ഈ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ അമ്മയുടെ അനുഗ്രഹം എനിക്ക് ഉണ്ടാകണം," രശ്മിക പറഞ്ഞു.


അതേസമയം, രശ്മികയെ തിരഞ്ഞെടുത്തതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചില വിമർശനങ്ങൾ ഉയർന്നപ്പോൾ പ്രമുഖ നടൻ കമൽ ഹാസൻ അവർക്ക് വലിയ പിന്തുണ നൽകി. മൈക്കൽ ജാക്‌സണെപ്പോലെ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരാളായി അഭിനയിക്കുന്നത് വലിയൊരു വെല്ലുവിളിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. "നിങ്ങൾക്ക് എന്ത് വേഷം വേണമെങ്കിലും ഇടാം. എന്നാൽ സുബ്ബലക്ഷ്മി അമ്മയുടെ കണ്ണുകളിലെ ആ കാരുണ്യം നിങ്ങളുടെ കണ്ണുകളിലും കൊണ്ടുവരാൻ കഴിഞ്ഞാൽ നിങ്ങൾ വിജയിച്ചു. വളരെ ധൈര്യത്തോടെ വേണം നിങ്ങൾ ഇത് ചെയ്യാൻ," അദ്ദേഹം രശ്മികയെ ഉപദേശിച്ചു.

അല്ലു അരവിന്ദും ബണ്ണി വാസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ പേരോ രശ്മികയുടെ ഫസ്റ്റ് ലുക്ക് ചിത്രങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Read Entire Article