Published: December 01, 2025 07:57 AM IST Updated: December 01, 2025 03:57 PM IST
1 minute Read
ഫോർഡ് ലൗഡർഡെയ്ൽ ∙ ന്യൂയോർക്ക് സിറ്റി എഫ്സിയെ 5–1നു തോൽപിച്ച ലയണൽ മെസ്സിയുടെ ഇന്റർ മയാമി എഫ്സി എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസ് കിരീടം നേടി. ജയത്തോടെ മയാമി ടീം എംഎൽഎസ് കപ്പ് ഫുട്ബോൾ ഫൈനലിലും കടന്നു.
ടാഡിയോ അലൻഡ് മയാമിക്കായി ഹാട്രിക് നേടിയ മത്സരത്തിൽ കരിയറിലെ 405–ാം അസിസ്റ്റമായി മെസ്സിയും തിളങ്ങി. മാറ്റിയോ സിൽവെറ്റിയാണു മെസ്സിയുടെ അസിസ്റ്റിൽനിന്നു ഗോൾ നേടിയത്. ടെലാസ്കോ സെഗോവിയയും മയാമിക്കായി ഗോൾ നേടി.
English Summary:








English (US) ·