Published: December 06, 2025 04:59 PM IST
1 minute Read
ഫ്ലോറിഡ∙ അർജന്റീനക്കാരൻ ലയണൽ മെസ്സിയും ജർമൻകാരൻ തോമസ് മുള്ളറും അമേരിക്കയിൽ നേർക്കുനേർ! മേജർ സോക്കർ ലീഗ് (എംഎൽഎസ്) കപ്പ് ഫൈനലിൽ ആദ്യകിരീടം തേടി ഇറങ്ങുന്ന ഇന്റർ മയാമിയും വാൻകൂവർ വൈറ്റ് ക്യാപ്സും തമ്മിലുള്ള പോരാട്ടത്തെ ചൂടുപിടിപ്പിക്കുക രാജ്യാന്തര ഫുട്ബോളിലും ക്ലബ് ഫുട്ബോളിലും ചിരവൈരികളായിരുന്ന മെസ്സിയും മുള്ളറും തമ്മിലുള്ള മുഖാമുഖമാണ്.
ഓഗസ്റ്റിൽ വാൻകൂവറിലെത്തിയ മുള്ളർ ടീമിനായി ഇതുവരെ 6 ഗോളുകൾ നേടി; 7 അസിസ്റ്റുകളും. മെസ്സി ഈ സീസണിൽ ഇതുവരെ 29 ഗോളുകളും 19 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിക്കാണു കിക്കോഫ്.
English Summary:








English (US) ·