Published: December 10, 2025 12:56 PM IST
1 minute Read
ഫോട്ട് ലോഡർഡെയ്ൽ ∙ മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) തുടർച്ചയായ രണ്ടാം സീസണിലും മോസ്റ്റ് വാല്യുബിൾ പ്ലെയർ (എംവിപി) പുരസ്കാരം സ്വന്തമാക്കി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. സീസണിൽ 49 മത്സരങ്ങളിൽ നിന്ന് 43 ഗോളും 28 അസിസ്റ്റുമായി മുന്നിൽ നിന്നു നയിച്ച മുപ്പത്തിയെട്ടുകാരൻ മെസ്സിയുടെ ബലത്തിൽ, ഇന്റർ മയാമി എംഎൽഎസ് കപ്പ് ചാംപ്യൻമാരായിരുന്നു.
കഴിഞ്ഞ വർഷവും ഈ പുരസ്കാരം സ്വന്തമാക്കിയ മെസ്സി, തുടർച്ചയായി രണ്ടു വർഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ്. എംഎൽഎസ് താരങ്ങൾ, മാധ്യമപ്രവർത്തകർ, ക്ലബ് എക്സിക്യൂട്ടീവ്സ് എന്നിവർ ഉൾപ്പെട്ട വോട്ടെടുപ്പിലൂടെയാണ് എംവിപി പുരസ്കാരം നിർണയിക്കുന്നത്. ഇത്തവണ ആകെ വോട്ടിന്റെ 70 ശതമാനവും നേടിയാണ് മെസ്സി പുരസ്കാരം സ്വന്തമാക്കിയത്.
English Summary:








English (US) ·