14 July 2025, 05:51 PM IST

കങ്കണ റണൗട്ട് | ഫോട്ടോ: ANI
ഇന്ത്യയിലെ എംപിമാര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പാലമായി പ്രവര്‍ത്തിക്കുന്ന എംപിമാര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് കങ്കണ ടൈംസ് നൗവിനോട് പ്രതികരിച്ചു. എംപിമാരെ രണ്ട് ഭരണസംവിധാനങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 'ടൈ്വലൈറ്റ്' ആയാണ് അവര്‍ വിശേഷിപ്പിച്ചത്. അവര്‍ പലപ്പോഴും തങ്ങളുടെ സ്ഥാനത്തില്‍ നിരാശരാണെന്നും കങ്കണ അഭിപ്രായപ്പെട്ടു.
പല എംപിമാർക്കും അവരുടെ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഒറ്റപ്പെട്ടതായും പിന്തുണയില്ലാത്തതായും തോന്നുന്നു എന്ന് കങ്കണ പറഞ്ഞു. അവർക്ക് ഒരു പ്രോജക്റ്റ് നടത്താൻ ഒരിടമില്ല. കേന്ദ്രത്തിലേക്ക് പോകുമ്പോൾ മന്ത്രിമാരുടെ ഓഫീസുകൾക്ക് പുറത്ത് എപ്പോഴും വരിനിൽക്കേണ്ടി വരുന്നു. പ്രാദേശിക പഞ്ചായത്ത് അംഗങ്ങൾ, എംഎൽഎമാർ എന്നിവർക്കുപോലും കൂടുതൽ ബഡ്ജറ്റും അധികാരവുമുണ്ട്. ഇത് എംപിമാർക്ക് ബഹുമാനം കിട്ടുന്നില്ലെന്ന തോന്നലിന് കാരണമാകുന്നുണ്ടെന്നും കങ്കണ പറഞ്ഞു.
"ഒരുപാട് എംപിമാർക്ക് വലിയ നിരാശ തോന്നും. ഞങ്ങൾ പരസ്പരം ഇതേക്കുറിച്ച് സംസാരിക്കാറുണ്ട്. മറ്റുള്ളവർക്ക് എന്തെങ്കിലും പ്രത്യേകാവകാശങ്ങൾ ഉണ്ടെന്നല്ല. എംപിമാർ ഒരുപാട് കഷ്ടപ്പെടുന്നു. എംപിമാരാണ് സംസ്ഥാനത്തെയും കേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന കണ്ണി. അതിനാൽ, എംപി സ്ഥാനമുള്ളവർ അടിസ്ഥാനപരമായി ഒരിടത്തുമില്ല. ഒരു പഞ്ചായത്തംഗത്തിനോ എംഎൽഎയ്ക്കോ പോലും ഒരു എംപിയെക്കാൾ കൂടുതൽ ബഡ്ജറ്റ് ഉണ്ടെന്നാണ് ഒരുപാട് എംപിമാർ പരാതിപ്പെടുന്നത്. അവർ ഞങ്ങളെ ബഹുമാനിക്കുന്നില്ല," അവർ കൂട്ടിച്ചേർത്തു.
ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതികളായ ദിശ (District Development Coordination and Monitoring Committee)യെ കങ്കണ അഭിനന്ദിച്ചു. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി കൂടുതൽ നന്നായി ഇടപഴകാൻ ദിശ എംപിമാരെ അനുവദിക്കുന്നുവെന്നും, അവർക്ക് വ്യക്തമായ പങ്കും ലക്ഷ്യവും നൽകുന്നുവെന്നും കങ്കണ ചൂണ്ടിക്കാട്ടി. എംപിയുടെ ജോലിക്ക് ധാരാളം ആശയവിനിമയം ആവശ്യമാണ്. ദിശ ഒരു വലിയ ചുവടുവെപ്പാണെന്നും അവർ വ്യക്തമാക്കി. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽനിന്നുള്ള എംപിയാണ് കങ്കണാ റണൗട്ട്.
Content Highlights: Kangana Ranaut discusses the difficulties faced by Indian MPs, highlighting deficiency of resources
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·