എംബാപ്പെ ആശുപത്രിയിൽ, റയൽ മഡ്രിഡിന് തിരിച്ചടി

7 months ago 6

19 June 2025, 10:07 PM IST

mbappe

റയൽ മഡ്രിഡ് | AP

മഡ്രിഡ്: റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ആശുപത്രിയില്‍. വയറ്റിലെ അണുബാധ മൂലം താരം ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ക്ലബ് പ്രസ്താവനയില്‍ അറിയിച്ചു. ക്ലബ് ലോകകപ്പ് കളിക്കുന്ന സ്പാനിഷ് ക്ലബിന് തിരിച്ചടിയാണ് എംബാപ്പെയുടെ അഭാവം.

ക്ലബ് ലോകകപ്പിലെ ആദ്യ മത്സരം എംബാപ്പെ കളിച്ചിരുന്നില്ല. അല്‍-ഹിലാലുമായുള്ള മത്സരത്തില്‍ റയല്‍ സമനില വഴങ്ങുകയും ചെയ്തിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. പുതിയ പരിശീലകനായി സാബി അലോണ്‍സോ അടുത്തിടെയാണ് ചുമതലയേറ്റത്.

താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി അലോണ്‍സോ അറിയിച്ചു. എംബാപ്പെയ്ക്ക് പകരം റയല്‍ മഡ്രിഡ് ബി താരമായ ഗോള്‍സാലോ ഗാര്‍ഷ്യയാണ് ഇറങ്ങിയത്. ക്ലബ് ലോകകപ്പില്‍ ജൂണ്‍ 22-നാണ് റയലിന്റെ അടുത്ത മത്സരം.

Content Highlights: Real Madrid Star Kylian Mbappe Hospitalised With Stomach Bug

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article