20 August 2025, 12:04 PM IST

കിലിയൻ എംബാപ്പെ
മാഡ്രിഡ്: റയല്‍ മാഡ്രിഡിന് സ്പാനിഷ് ലാ ലീഗ പുതിയ സീസണില്‍ നേരിയ ജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ ഒസാസുനയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല്‍ മറികടന്നത്. ലിവര്‍പൂളില്‍ നിന്നെത്തിയ ഇംഗ്ലീഷ് റൈറ്റ് ബാക്ക് ട്രെന്റ് അലക്‌സാണ്ടര്‍ അരങ്ങേറ്റം കുറിച്ച മത്സരത്തിന്റെ 51-ാം മിനിറ്റില്‍ ഫ്രഞ്ച് താരം എംബാപ്പെ നേടിയ പെനാല്‍റ്റി ഗോളാണ് റയലിന് തുണയായത്. മുന്‍താരം സാബി അലോണ്‍സോ പരിശീലകനായി ചുമതലയേറ്റശേഷമുള്ള റയലിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. കഴിഞ്ഞ തവണത്തെ ലീഗിലെ രണ്ടാം സ്ഥാനക്കാരാണ് റയല്‍.
ബോക്‌സില്‍ ഡിഫന്‍ഡര്‍ യുവാന്‍ ക്രൂസ് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് കിട്ടിയ പെനാല്‍റ്റിയാണ് എംബാപ്പെ ലക്ഷ്യത്തിലെത്തിച്ചത്. 31 ഗോളുമായി കഴിഞ്ഞ തവണത്തെ ഗോള്‍ഡന്‍ ബൂട്ടിന് ഉടമയാണ് എംബാപ്പെ. ലൂക്ക മോഡ്രിച്ചിന്റെ പത്താം നമ്പറിലാണ് എംബാപ്പെ ഇറങ്ങിയത്.
മൂന്ന് പോയിന്റുള്ള റയല്‍ ഇപ്പോള്‍ പോയന്റ് പട്ടികയില്‍ എട്ടാമതാണ്. മയോര്‍ക്കയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് വീഴ്ത്തിയ ബാഴ്‌സയാണ് മുന്നില്‍.
Content Highlights: Mbappe`s punishment secures Real Madrid`s 1-0 triumph implicit Osasuna successful their archetypal LaLiga match








English (US) ·