29 June 2025, 10:55 PM IST

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം താരങ്ങൾ | x.com/indianfootball
ചിയാങ് മായ് (തായ്‌ലാൻഡ്): എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ ടൂർണമെന്റിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലും ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കി. ടിമോർ ലെഷ്തെയെ ഏകപക്ഷീയമായ നാലുഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ഇന്ത്യയ്ക്കായി മനീഷ കല്ല്യാണ്‍ ഇരട്ടഗോളുകള്‍ നേടി. അഞ്ജു തമാങ്, ലിന്‍ഡോ സെര്‍ട്ടോ എന്നിവരാണ് മറ്റുസ്‌കോറര്‍മാര്‍. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 70-ാം സ്ഥാനത്തും ടിമോര്‍ 158-ാം സ്ഥാനത്തുമാണ്. ജയത്തോടെ ഗ്രൂപ്പില്‍ ഇന്ത്യ തലപ്പത്തെത്തി. ആദ്യ കളിയിൽ ഇന്ത്യ മംഗോളിയയെ തകർത്തിരുന്നു (13-0).
Content Highlights: India bushed Timor Leste successful AFC Womens Asian Cup Qualifiers








English (US) ·