Published: September 20, 2025 07:35 AM IST Updated: September 20, 2025 10:35 AM IST
1 minute Read
ന്യൂഡൽഹി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) കരട് ഭരണഘടന സുപ്രീംകോടതി അംഗീകരിച്ചു. നാലാഴ്ചയ്ക്കകം ജനറൽ ബോഡി യോഗം വിളിച്ച് ഔദ്യോഗികമായി അംഗീകരിക്കണം. ഫെഡറേഷനിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നും അറിയിച്ചു. കല്യാൺ ചൗബേ അധ്യക്ഷനായ നിലവിലെ ഭരണസമിതിക്ക് കാലാവധി പൂർത്തിയാക്കാം.
ഇതോടെ ഇന്ത്യൻ ഫുട്ബോളിന് ഫിഫയുടെ വിലക്കുഭീഷണി ഒഴിഞ്ഞു. ഒക്ടോബർ 30ന് മുൻപ് പുതിയ ഭരണഘടന നടപ്പാക്കിയില്ലെങ്കിൽ വിലക്ക് നേരിടേണ്ടി വരുമെന്ന് ഫിഫയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും എഐഎഫ്എഫിന് കത്തയച്ചിരുന്നു. 2017ൽ ഫെഡറേഷൻ തിരഞ്ഞെടുപ്പ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ആരംഭിച്ച നിയമയുദ്ധത്തിനാണ് ഇന്നലെ അവസാനമായത്. സുപ്രീംകോടതി നിർദേശ പ്രകാരം റിട്ട. ജഡ്ജി എൻ.നാഗേശ്വരറാവുവാണ് കരട് ഭരണഘടന തയാറാക്കിയത്.
പുതിയ ചട്ടങ്ങൾ, മാറ്റങ്ങൾഅഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസമിതി അംഗങ്ങളുടെ എണ്ണത്തിലും തിരഞ്ഞെടുപ്പ് നിയമങ്ങളിലും കാതലായ മാറ്റങ്ങളാണ് പുതിയ ഭരണഘടന നിർദേശിക്കുന്നത്. ഫിഫയുടേതടക്കം വിവിധ കായിക സംഘടനകളുടെ നിർദേശങ്ങൾ സ്വീകരിച്ചാണ് കോടതി പുതിയ ഭരണഘടന തയാറാക്കിയത്. ഇതനുസരിച്ച് പ്രസിഡന്റ് അടക്കം 14 അംഗങ്ങളാണ് ഫെഡറേഷൻ ഭരണസമിതിയിൽ ഉണ്ടാവുക.
രണ്ട് വൈസ് പ്രസിഡന്റുമാരിൽ ഒരാൾ വനിത. അംഗങ്ങളിൽ 5 പേർ മുൻ കായിക താരങ്ങളായിരിക്കണം. അതിൽ രണ്ട് പേർ വനിതകളാകണം. തുടർച്ചയായി എട്ട് വർഷവും ആകെ 12 വർഷവും മാത്രമേ ഒരാൾക്ക് ഭരണസമിതിയിൽ പ്രവർത്തിക്കാനാകൂ. പ്രായപരിധി 70. അധ്യക്ഷനുൾപ്പെടെയുള്ളവരെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാനുമാകും.
English Summary:









English (US) ·