07 August 2025, 12:06 PM IST

രജനീകാന്ത് വിമാനത്തിൽ ആരാധകരെ അഭിവാദ്യം ചെയ്യുന്നു | സ്ക്രീൻഗ്രാബ്
സ്ക്രീനിലും യഥാർത്ഥ ജീവിതത്തിലും ഏറെ ആരാധകരുള്ള സൂപ്പർതാരമാണ് രജനീകാന്ത്. അദ്ദേഹം നായകനായ കൂലി എന്ന ചിത്രത്തിന്റെ റിലീസ് ഈ മാസമാണ്. ഇപ്പോഴിതാ രജനീകാന്തിന്റെ ഒരു വീഡിയോ ഇന്റർനെറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. വിമാനത്തിനുള്ളിൽ നിന്നുളളിൽനിന്നുള്ള ഈ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ചെന്നൈിൽനിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നു രജനീകാന്ത്. മകൾ ഐശ്വര്യയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇക്കോണമി ക്ലാസിലായിരുന്നു ഇരുവരുടേയും യാത്ര. രജനീകാന്ത് വിമാനത്തിനകത്തേക്ക് കയറുകയും മുൻനിരയിലെ സീറ്റിൽ ഇരുന്നതും സഹയാത്രക്കാർ ആവേശഭരിതരായി. തലൈവാ, താങ്കളുടെ മുഖമൊന്ന് കാണിക്കാമോ എന്നാണ് പിൻനിരയിലിരുന്ന ഒരാൾ ആവേശം സഹിക്കവയ്യാതെ വിളിച്ചുപറഞ്ഞത്. അദ്ദേഹം ഉടൻ തന്നെ എഴുന്നേറ്റ്, ഇടനാഴിയിലേക്ക് വന്ന് കൈവീശുകയും വിമാനത്തിനുള്ളിലെ എല്ലാവരെയും കൈകൂപ്പി അഭിവാദ്യം ചെയ്യുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോൾ. സൺ പിക്‌ചേഴ്‌സ് സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രമായ 'കൂലി'യുടെ ഗംഭീര റിലീസിനായി ഒരുങ്ങുകയാണ് രജിനീകാന്ത്. നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ആമിർ ഖാൻ, ശ്രുതി ഹാസൻ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രം, ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലറുകളും ഗാനങ്ങളും ഇപ്പോൾത്തന്നെ വലിയ ഹിറ്റായിട്ടുണ്ട്.
ഹൃത്വിക് റോഷന്റെയും ജൂനിയർ എൻടിആറിന്റെയും 'വാർ 2' എന്ന ചിത്രവുമായി 'കൂലി' ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടും.
Content Highlights: Rajinikanth`s humility shines arsenic helium flies system and greets fans mid-flight





English (US) ·