'എടാ ഇവൾ മറ്റേതാ ലെസ്ബിയൻ',പുച്ഛത്തോടെയുള്ള ഡയലോഗ്! ഒരു വർക്കിന്‌ ഒരുലക്ഷം രൂപ വാങ്ങുന്നുണ്ടോ; വീണ്ടും ചർച്ചയായി രേണു സുധി

7 months ago 8

Authored by: ഋതു നായർ|Samayam Malayalam2 Jun 2025, 7:54 am

രേഷ്മ എന്നാണ് രേണുവിന്റെ ശരിക്കുള്ള പേര്. ഏവിയേഷൻ കോഴ്സ് പഠിച്ചിട്ടുണ്ട്. നഴ്സിങ്ങും പഠിച്ച രേണു വിവാഹത്തോടെയാണ് രേണു സുധി എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്

രേണു സുധിരേണു സുധി (ഫോട്ടോസ്- Samayam Malayalam)
രേണു സുധി സോഷ്യൽ മീഡിയിൽ താരമാണ്. നിഷ്കളങ്കമായ അവരുടെ സംസാരം പക്ഷേ പലപ്പോഴും നെഗറ്റീവ് കമന്റ്സുകൾ ആണ് നേടികൊടുക്കുന്നത്. വീട്ടിൽ വയസായ അച്ഛനും അമ്മയും സുധിയുടെ ഇളയ കുഞ്ഞും ആണുള്ളത്. ചെറിയ പണികൾക്ക് അമ്മ പോകുമെങ്കിലും അച്ഛന് ജോലിക്ക് പോകാൻ കഴിയുന്ന അവസ്ഥയിൽ അല്ല. പ്ലസ്‌ടു വിദ്യാഭ്യാസം മാത്രമുള്ള തനിക്ക് ഓഫീസ് ജോലികൾ ഒന്നും കിട്ടില്ലെന്ന ബോധ്യമാണ് രേണു അഭിനയത്തിലേക്ക് തിരിയാൻ കാരണം.

മുൻപ് സുധി ഉള്ളപ്പോഴും അഭിനയത്തിൽ ഒരു കൈ നോക്കിയ രേണു ഇപ്പോൾ അധികവും മ്യൂസിക്കൽ ആൽബങ്ങളിൽ ആണ് അഭിനയിക്കുന്നത്. തുടക്കകാരി എന്ന നിലയിൽ ചില ബുദ്ധിമുട്ടുകൾ അഭിനയത്തിൽ ഉണ്ടെങ്കിലും ആദ്യ വീഡിയോ അഭിനയത്തിനേക്കാൾ രേണു ഒരുപാട് പ്ഡ് അധികം മാറിയിട്ടുണ്ടെന്നാണ് ആരാധകർ തന്നെ പറയുന്നത്.

ഇത്രത്തോളം നെഗറ്റീവ് കമന്റ്സ് കിട്ടിയാലും തളരാതെ മുൻപോട്ട് പോകാനുള്ള അർജജവം ആണ് രേണുവിനെ തേടി വീണ്ടും അവസരങ്ങൾ എത്തുന്നത്. വിമർശനങ്ങൾ ഏറെ കിട്ടുന്നതുകൊണ്ടോ എന്തോ ചില ഓൺലൈൻ മാധ്യമങ്ങളിൽ പലതും രേണു ആണ് താരമായി എത്തുന്നത്. ഇക്കഴിഞ്ഞ ദിവസം രേണുവിന്റ് ഹെയർ ടിപ്പിനെ കുറിച്ചുള്ള ഒരു ചോദ്യം അതിന് രേണു നൽകിയ മറുപടി. ഇത് ഒറിജിനൽ ഹെയർ ഒന്നുമല്ല എക്സ്റ്റൻഷൻ എന്നായിരുന്നു. എന്നാൽ വളരെ ജെനുവിന് ആയ അവരുടെ സംസാരം കണ്ടിട്ട് ഒരുപാട് ആളുകൾ രേണുവിനോടുള്ള ഇഷ്ടം പങ്കുവച്ചു.

ALSO READ: അമ്മയുടെ അവസ്ഥയ്ക്ക് കാരണം! സംസാരിക്കാൻ കഴിയാത്ത അവസ്ഥ മാറി; ഞങ്ങളുടെ സന്തോഷത്തിനു കാരണം: ന്യൂറോളജി വിഭാഗത്തിന് നന്ദി

എന്നാൽ ഏറ്റവും ഒടുവിലത്തെ ഒരു മ്യൂസിക്കൽ ആൽബം അതിലെ ചില പുച്ഛത്തോടെയുള്ള ഡയലോഗുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരം Shahid Puthanathani സംവിധാനം ചെയ്ത കാണാമുല്ലേ എന്ന ആൽബത്തിനെതിരെയാണ് സോഷ്യൽ മീഡിയ ശബ്ദം ഇപ്പോൾ ഉയരുന്നത്. അലൻ ജോസ് പെരേര പ്രതീഷ് തുടങ്ങിയവരും വേഷമിട്ട മ്യൂസിക്കൽ ആൽബത്തിൽ രേണു ലെസ്ബിയൻ ആയിട്ടാണ് വേഷം ഇട്ടത്. ഇതിൽ എടാ അവൾ മറ്റേതാ ലെസ്ബിയൻ എന്ന പെരേരയുടെ ഡയലോഗും അയ്യേ എന്ന മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരം.

ALSO READ: ദിലീപിന് മറ്റാരും വേണ്ട ആ രണ്ടുപേർ മാത്രം മതിയെന്നാണ്! മകൾക്ക് വരുമാനമായി ജോലിയായി വിവാഹം എന്നാണ്; ചർച്ചകൾ

അതേസമയം ഒരു വീഡിയോയ്ക്ക് രേണുവിന്റെ സാലറി ഒരു ലക്ഷം ആണോ എന്ന ചോദ്യം കഴിഞ്ഞദിവസം രേണുവിനോട് ചോദിച്ചിരുന്നു. ഒരുലക്ഷം രൂപ ഞാൻ കണ്ടിട്ടില്ല. എൺപതിനായിരം രൂപയൊക്കെ സുധിച്ചേട്ടന്റെ കൈയ്യിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ ഒരു ലക്ഷം രൂപ ഒന്നും എനിക്ക് കിട്ടിയില്ല. അഞ്ചക്കത്തിന് മുകളിലേക്ക് തന്റെ സാലറി കൂടിയിട്ടില്ലെന്നും രേണു പറഞ്ഞു.

Read Entire Article