'എടാ, സൂപ്പര്‍സ്റ്റാര്‍'; നസ്ലിന്റെ ഫോട്ടോയ്ക്ക് ദുല്‍ഖറിന്റെ കമന്റ്

4 months ago 7

03 September 2025, 09:09 AM IST

tovino thomas dulquer salmaan naslen

ടൊവിനോയും നസ്ലിനും ദുൽഖറും- നസ്ലിൻ പങ്കുവെച്ച ചിത്രം | Photo: Instagram/ Naslen

നസ്ലിന്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തിന് ദുല്‍ഖര്‍ സല്‍മാന്റെ കമന്റ് ഏറ്റെടുത്ത് ആരാധകര്‍. ദുല്‍ഖറിന്റെ നിര്‍മാണത്തില്‍ കല്യാണി പ്രിയദര്‍ശനൊപ്പം നസ്ലിന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' വലിയ വിജയം നേടി മുന്നേറുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് നസ്ലിന്‍ ചിത്രം പങ്കുവെച്ചത്. ദുല്‍ഖറിനും ടൊവിനോ തോമസിനുമൊപ്പമുള്ള ചിത്രമാണ് നസ്ലിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

'Starstruck but grateful', എന്ന കുറിപ്പോടെയാണ് നസ്ലിന്‍ ഫോട്ടോ പങ്കുവെച്ചത്. ടൊവിനോയ്ക്കും ദുല്‍ഖറിനും നടുവിലായി ഇരുവരുടേയും തോളില്‍ കൈവെച്ചു നില്‍ക്കുന്ന നസ്ലിനെ ചിത്രത്തില്‍ കാണാം. ഇതിന് താഴെയാണ് ദുല്‍ഖര്‍ കമന്റുമായി എത്തിയത്. 'എടാ, സൂപ്പര്‍സ്റ്റാര്‍' എന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമാണ് 'ലോക'. ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ചിത്രത്തിന് വലിയ സ്വീകരണമാണ് തീയേറ്ററുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ലോക' എന്ന പേരുള്ള സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് 'ചന്ദ്ര'. സാന്‍ഡി, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലുണ്ട്.

Content Highlights: Naslen`s photograph with Dulquer Salmaan and Tovino Thomas goes viral aft Dulquer`s comment

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article