14 July 2025, 03:55 PM IST

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനിടെ |ഫോട്ടോ:PTI
ലോര്‍ഡ്‌സ്: ക്ലൈമാക്‌സിലേക്ക് നീണ്ട ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടം. രണ്ട് വിക്കറ്റ് ബാക്കിയിരിക്കെ വിജയത്തിനായി ഇനിയും 87 റണ്‍സെടുക്കണം ഇന്ത്യക്ക്. മത്സരം ഉച്ച ഭക്ഷണത്തിനായി നിർത്തിവെച്ചിരിക്കുകയാണ്. ലഞ്ചിന് പിരിയുന്നതിന് തൊട്ടുമുൻപാണ് നിതീഷ് കുമാർ റെഡ്ഡി വീണത്. അഞ്ചാം ദിനം ആരംഭിച്ചതിന് പിന്നാലെ ജോഫ്ര ആർച്ചർ ഋഷഭ് പന്തിന്റെ കുറ്റി തെറിപ്പിച്ചാണ് ഇന്ത്യക്ക് ആഘാതമേല്‍പ്പിച്ചത്. നിലയുറപ്പിച്ച് കളിച്ച ഓപ്പണര്‍ കെ.എല്‍.രാഹുലും (39) പിന്നാലെ പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ രാഹുല്‍ എല്‍ബിഡബ്ല്യു ആകുകയായിരുന്നു. പിന്നാലെ വാഷിങ്ടൺ സുന്ദറിനെയും ആർച്ചർ മടക്കി. രവീന്ദ്ര ജഡേജയ്ക്കൊപ്പം പിടിച്ച് നിൽക്കുന്നതിനിടെ നിതീഷ് കുമാർ റെഡ്ഡിയുടെ വിക്കറ്റ് വീഴ്ച. 112 ന് എട്ട് എന്ന നിലയിലാണ് ഇന്ത്യയുള്ളത്.
Content Highlights: India vs England LIVE Score, 3rd Test Day 5








English (US) ·