ശരീരം ഭാരം കൂടിക്കൊണ്ടേ പോകുന്നു എന്ന തിരിച്ചറിവ് എനിക്കുണ്ടായിരുന്നില്ല. കുറച്ച് കുറച്ചായി, പതിയെ പതിയെ കൂടി 99.6 കിലോ വരെ ഞാന്‍ എത്തി. അന്ന് ഞാന്‍ സീരിയലുകള്‍ ചെയ്യുന്നുണ്ടായിരുന്നു, തടി കൂടിയത് പോലെ തോന്നി.. പക്ഷേ അത് ഞാന്‍ അങ്ങനെ വിട്ടു. അങ്ങനെയിരിക്കുമ്പോഴാണ് അണ്ണാത്തൈ എന്ന സിനിമ ചെയ്തത്. അതില്‍ ഡബ്ബിങിന് പോയപ്പോള്‍, ഇന്‍ട്രൊഡക്ഷന്‍ സീന്‍ കണ്ടതും ഞാന്‍ ഭയന്നുപോയി. മനുഷ്യന്മാര്‍ക്ക് കഴുത്ത് എന്നൊന്നുണ്ട്, പക്ഷേ ആ സ്‌ക്രീനില്‍ എന്നെ കാണുമ്പോള്‍ എനിക്കത് ഇല്ല, അത്രയധികം ഞാന്‍ തടിച്ചിരുന്നു.
4 കാറുകള്‍, ടൗണില്‍ 25 സെന്റ് സ്ഥലം; ബിഗ് ബോസിന് ശേഷം താന്‍ നേടിയത് എന്തൊക്കെ എന്ന് എണ്ണി പറഞ്ഞ് അനുമോള്‍
എനിക്ക് ബിപി, ഷുഗര്‍ അങ്ങനെയുള്ള യാതൊരു പ്രശ്‌നങ്ങളുമില്ല. പക്ഷേ അതിഭീകരമായ മുട്ട് വേദനയുണ്ടായിരുന്നു. അതിനിടയില്‍ എനിക്ക് പലതവണ മുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. പക്ഷേ ശരിയായ വിശ്രമം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഷൂട്ടിങ് തിരക്കുകളുള്ള സമയത്ത്, മറ്റുള്ളവര്‍ നമ്മളെ കാത്തിരിക്കുന്നു എന്ന കാരണത്താല്‍ അതൊക്കെ മാറ്റിവച്ച് പോകുമായിരുന്നു. അതിന്റെയൊക്കെ പിന്നീട് അനുഭവിച്ചു. അവസാനം ഡോക്ടര്‍ പറഞ്ഞു, ഇനി മുട്ട് വേദന മാറണമെങ്കില്‍ തടി കുറയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല എന്ന്.
തടി കുറക്കണം എന്ന് ആലോചിച്ചപ്പോള്‍ ഞാനും പല ഡയറ്റും, ജിമ്മും വര്‍ക്കൗട്ടും ഒക്കെയാണ് നോക്കിയത്. പക്ഷേ അത് നിരന്തരമായി ചെയ്യാന്‍ സാധിച്ചില്ല. എന്താണ് നമുക്ക് സെറ്റാവുന്നത്, എന്താണ് സെറ്റാവാത്തത് എന്നൊക്കെ തിരിച്ചറിയാന്‍ സമയമെടുത്തു. പിന്നീടാണ് ഞാന്‍ തിരിച്ചറിഞ്ഞത്, രുചിക്ക് വേണ്ടിയല്ല കഴിക്കേണ്ടത്, വിശപ്പിന് വേണ്ടി മാത്രമാണ് എന്ന്. അങ്ങനെ ജാപ്പനീ ഭക്ഷണ രീതി പിന്‍തുടര്‍ന്നു. ഒരു പ്ലേറ്റില്‍ നിറയെ ഭക്ഷണം കഴിക്കുന്നതിന് പകരം, ഒരു ചെറിയ ബൗളില്‍ കുറച്ച് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഭക്ഷണം കുറച്ചു, വര്‍ക്കൗട്ട് തുടങ്ങി.
പ്രോട്ടീന്‍ കഴിക്കാന്‍ തുടങ്ങി, ഗ്ലൂട്ടണിങ് ഉള്ളതിനാല്‍ ആട്ട, മൈദ, ബിസികറ്റ്, ബാര്‍ലി പോലുള്ള ഭക്ഷണങ്ങളൊക്കെ ഒഴിവാക്കി. നന്നായി ഇന്‍ഫ്‌ളമേഷനുണ്ടായിരുന്നു, ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കിയതോടെ അതില്‍ മാറ്റം വന്നു. പിന്നെ ഞാന്‍ നന്നായി നടക്കും, ജിമ്മില്‍ പോകുന്നതിലും വാക്കിങ് ആണ് മെയിന്‍.
അപ്പോഴേക്കും കൊവിഡ് വന്നു, പൂര്‍ണമായും ലോക്ക് ഡൗണായി. വീട്ടില്‍ സഹായത്തിന് നിന്നിരുന്ന ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. ആ സമയത്ത് തന്നെ വാഷിങ് മെഷിനും കംപ്ലൈന്റ് ആയി. എട്ടായിരം സ്‌ക്വയര്‍ ഫീറ്റ് വീട് അടിക്കുന്നതും തുടക്കുന്നതും വൃത്തിയാക്കുന്നതുമെല്ലാം ഞാന്‍ തനിച്ചാണ്. വീട്ടില്‍ ഞാനും സുന്ദര്‍ സാറും, മക്കളും സുന്ദര്‍ സാറിന്റെ അമ്മയും എന്റെ അമ്മയുമൊക്കെയുണ്ട്. എല്ലാ ജോലികളും ചെയ്തു തുടങ്ങിയതോടെ അത് എനിക്ക് നല്ല വര്‍ക്കൗട്ടായി. ജോലികള്‍ എല്ലാം ചെയ്യുമ്പോഴും എനിക്ക് നല്ല ഗ്ലോയിങ് ഉണ്ടായിരുന്നു - ഖുശ്ബു സുന്ദര്‍ പറഞ്ഞു




English (US) ·