Published: June 24 , 2025 09:51 AM IST
1 minute Read
ലീഡ്സ് ∙ അരങ്ങേറ്റം കുറിച്ചപ്പോൾ എട്ടോ പത്തോ മാസത്തിനുള്ളിൽ ഫീൽഡ് ഔട്ട് ആകുമെന്നു പലരും പരിഹസിച്ചിരുന്നെന്നും അവർക്കുള്ള മറുപടിയാണ് തന്റെ കരിയറെന്നും ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. ‘ ഞാൻ രാജ്യാന്തര ക്രിക്കറ്റിലേക്കു വന്നപ്പോൾ എന്റെ ആക്‌ഷനെയും ബോളിങ് രീതിയെയും പലരും വിമർശിച്ചു. എട്ടോ പത്തോ മാസത്തിനുള്ളിൽ ഞാൻ കളി മതിയാക്കേണ്ടിവരുമെന്ന് പലരും പ്രവചിച്ചു.’
എന്നാൽ രാജ്യാന്തര ക്രിക്കറ്റിൽ ഞാൻ 10 വർഷം പൂർത്തിയാക്കിയിരിക്കുന്നു. അന്ന് വിമർശിച്ചവർക്കുള്ള മറുപടിയാണ് എന്റെ ഈ കരിയർ. ഇപ്പോഴും എനിക്കു പരുക്കുപറ്റുമ്പോൾ ‘ബുമ്ര തീർന്നു’ എന്നു പറയുന്നവരുണ്ട്. ഞാൻ എന്റെ ജോലി ചെയ്തു മുന്നോട്ടുപോകുന്നു. അതിനിയും തുടരും’– ബുമ്ര പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 83 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ സ്പെല്ലാണ് ഇന്ത്യയെ ലീഡ് നേടാൻ സഹായിച്ചത്. ടെസ്റ്റ് കരിയറിൽ മുപ്പത്തിയൊന്നുകാരൻ പേസറുടെ 14–ാം 5 വിക്കറ്റ് നേട്ടമായിരുന്നു ഇത്. ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് നേടുന്നതിൽ ബുമ്രയുടെ പങ്ക് ഇന്ത്യയ്ക്കു നിർണായകമായി.
English Summary:








English (US) ·