Published: May 25 , 2025 08:45 AM IST
1 minute Read
ഐപിഎലിൽ ഉജ്വല ഫോമിൽ തുടരുന്ന സായ് സുദർശനും പഞ്ചാബിന്റെ പേസർ അർഷ്‌ദീപ് സിങ്ങുമാണ് ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള 18 അംഗ ടീമിൽ ഇടംനേടിയ പുതുമുഖങ്ങൾ. 8 വർഷത്തെ ഇടവേളയ്ക്കുശേഷം മലയാളി താരം കരുൺ നായരും ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷം ഓൾറൗണ്ടർ ഷാർദൂൽ ഠാക്കൂറും ടീമിലിടം നേടി.
മുഹമ്മദ് ഷമിക്കൊപ്പം മധ്യനിര ബാറ്റർമാരായ ശ്രേയസ് അയ്യരെയും സർഫറാസ് ഖാനെയും പരിഗണിച്ചില്ല. കെ.എൽ.രാഹുൽ, യശസ്വി ജയ്സ്വാൾ എന്നിവർക്കൊപ്പം അഭിമന്യു ഈശ്വറിനെയും ബാറ്റിങ് നിരയിൽ ഉൾപ്പെടുത്തി.
വാഷിങ്ടൻ സുന്ദറും രവീന്ദ്ര ജഡേജയ്ക്കുമൊപ്പം ഓസ്ട്രേലിയൻ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച നിതീഷ്കുമാർ റെഡ്ഡിയും ഓൾറൗണ്ടറായി ടീമിലുണ്ട്.
∙ ഇന്ത്യൻ ടീം ഇങ്ങനെ:
ബാറ്റർ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ.രാഹുൽ, സായ് സുദർശൻ, കരുൺ നായർ, അഭിമന്യു ഈശ്വരൻ
∙ വിക്കറ്റ് കീപ്പർ: ഋഷഭ് പന്ത്, ധ്രുവ് ജുറേൽ
∙ ഓൾറൗണ്ടർ: രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, വാഷിങ്ടൻ സുന്ദർ, ഷാർദൂൽ ഠാക്കൂർ
∙ ബോളർ: ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്‍ദീപ് സിങ്, കുൽദീപ് യാദവ്
English Summary:








English (US) ·