എട്ട് മാസം മുന്‍പ് എടുത്ത തീരുമാനം, വീണ്ടും ഒന്നിക്കാന്‍ കാരണം മക്കള്‍; ഇനി പ്രിയന്റെയും ലിസിയുടെയും തീരുമാനം

2 months ago 8

Authored by: അശ്വിനി പി|Samayam Malayalam23 Mar 2026, 2:28 p.m. IST

2016 ല്‍ ലിസിയും പ്രിയദര്‍ശനും വേര്‍പിരിഞ്ഞപ്പോള്‍, പ്രിയദര്‍ശന്‍ ആവര്‍ത്തിച്ചു പറഞ്ഞ കാര്യമാണ് ലിസി എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന്, ഞങ്ങള്‍ ഒന്നിച്ചുള്ള വീട് തന്നെയാണ് തന്റെ സ്വപ്‌നമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു

lissy priyan reunionലിസിയും പ്രിയനും വീണ്ടും ഒന്നിച്ചതിന് പിന്നിൽ മക്കൾ
മലയാളികള്‍ക്ക് അത്രയും സന്തോഷം നല്‍കിയ വാര്‍ത്ത തന്നെയായിരുന്നു സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസി യും പത്ത് വര്‍ഷത്തെ വേര്‍പിരിയലിന് ശേഷം വീണ്ടും ഒന്നിച്ചു എന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങം ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ്. ഇനിയൊരിക്കലും സാധ്യമല്ലെന്ന് പറഞ്ഞ് പ്രിയന്റെ ജീവിതത്തില്‍ നിന്ന് ഇറങ്ങി നടന്നതാണ് ലിസി, പിന്നെ ഇതെങ്ങനെ സംഭവിച്ചു.

തന്റെ പുതിയ ഹിന്ദി ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖങ്ങള്‍ നല്‍കുന്ന തിരക്കിലാണ് പ്രിയദര്‍ശന്‍. അതിലൊരു അഭിമുഖത്തിലാണ് ഈ കൂടിച്ചേരലിനെ കുറിച്ച് സംവിധായകന്‍ സംസാരിച്ചത്. ഏകദേശം ഒരു ആറെട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത്, അതിന് പ്രധാന പങ്കുവഹിച്ചത് മക്കള്‍ കല്യാണി പ്രിയദര്‍ശനും സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനും തന്നെയാണത്രെ.

Also Read: നമ്മള്‍ കല്യാണം കഴിച്ചാല്‍ ജനിക്കുന്ന കുഞ്ഞ് നിന്നെ പോലെയായിരിക്കുമോ, എന്നെ പോലെയായിരിക്കുമോ? ആ ചോദ്യത്തില്‍ വീണു എന്ന് ഖുശ്ബു

നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയതാണ് ഇരുവരും, ഇനി വീണ്ടും വിവാഹം ചെയ്ത് ഒന്നിക്കാം എന്നില്ല, ഒരു വിവാഹ സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല, ഞങ്ങള്‍ ഇങ്ങനെ തന്നെ ഒന്നിച്ചു ജീവിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. മകന്‍ സിദ്ധാര്‍ത്ഥ് വിവാഹിതനായി അബ്രോഡില്‍ സെറ്റില്‍ഡ് ആണ്. മകള്‍ കല്യാണിയും സിനിമ തിരക്കുകളുമായി ഓടുകയാണ്. അതുകൊണ്ട് തന്നെ പ്രിയനും ലിസിയും പഴയ പ്രണയത്തിലേക്കും പോകുന്നു.

26 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ലിസിയുടെയും പ്രിയന്റെയും പ്രണയ വിവാഹം. വിവാഹത്തോടെ ലിസി അഭിനയം നിര്‍ത്തി, മനോഹരമായ പ്രണയ ജീവിതത്തിലായിരുന്നു ഇരുവരും. 2016 ല്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്കും ഷോക്കിങ് ആയിരുന്നു. പക്ഷേ ലിസി തന്റെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും, ഞങ്ങള്‍ ഒന്നിച്ചുള്ള ജീവിതം തന്നെയാണ് തന്റെ സ്വപ്‌നം എന്നും പ്രിയന്‍ ആവര്‍ത്തിച്ചു പറഞ്ഞു.


ഒടുവില്‍ അത് സംഭവിച്ചു. സംവിധായകന്‍ സിബി മലയിലിന്റെ മകന്റെ വിവാഹത്തിനാണ് ആദ്യമായി ഔദ്യോഗികമായി ലിസിയും പ്രിയനും ഒന്നിച്ച് എത്തിയത്. ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അങ്ങനെ ഒരു നല്ല മുഹൂര്‍ത്തത്തിന് സാക്ഷിയായ സന്തോഷം സിബി മലയില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പം ലിസിയും പ്രിയനും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് വൈറലാവുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article