Authored by: അശ്വിനി പി|Samayam Malayalam•14 May 2026, 11:56 americium IST
ദ ഫാമിലി മാന്‍ എന്ന സിനിമയിലൂടെയാണ് ഷാരിബ് ഹഷ്മി ശ്രദ്ധ നേടുന്നത്. എന്നാല്‍ സിനിമയുടെ ഗ്ലാമറിന് അപ്പുറം മനോഹരമായ ഒരു പ്രണയ കഥയിലെ നായകനാണ് ഷാരിബ്
ഷാരിബ് ഹഷ്മിയും ഭാര്യയുംകോളേജില് പഠിക്കുന്ന കാലത്താണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടുന്നത്. എന്റെ സുഹൃത്തിന്റെ സഹോദരിയായിരുന്നു നസ്രീന്‍ എന്ന് ഷാരിബ് പറയുന്നു. ഷാരിബിനെ ആദ്യമായി ഞാന്‍ കണ്ടത് ഒരു സ്റ്റേജ് പെര്‍ഫോമന്‍സിലാണ്. ചേട്ടനോട് ആ പയ്യനെ കുറിച്ച് പറഞ്ഞപ്പോള്‍, അത് എന്റെ സുഹൃത്താണ് എന്ന് പറഞ്ഞു. ചേട്ടനാണ് ഞങ്ങളെ പരിചയപ്പെടുത്തിയത്, ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.
ഷാരിബ് ഓരോ പെണ്‍കുട്ടികളുമായി പ്രണയത്തിലാവുമ്പോഴും എന്നോട് പറയുമായിരുന്നു, ബ്രേക്ക് അപ് ആവുമ്പോള്‍ കരയുന്നതും എന്റടുത്ത് വന്നാണ്. ഏതോ ഒരു ഘട്ടത്തില്‍ ഞങ്ങള്‍ക്കിടയിലെ സൗഹൃദം പ്രണയത്തിലേക്ക് പോയി. വീട്ടില്‍ അറിഞ്ഞപ്പോള്‍ പ്രശ്‌നമായി, വ്യത്യസ്ത മതം. അത് മാത്രമല്ല ഷാരിബിനെക്കാള്‍ ഹൈറ്റാണ് എനിക്ക്. ചേട്ടന്‍ സൗഹൃദത്തിന്റെ പേരില്‍ എന്നെ പ്രണയിച്ചതിന് ഷാരിബിനെ കണ്ട് സംസാരിച്ചു, അതിനെ തുടര്‍ന്ന് എന്നോടൊരു വാക്ക് പോലും പറയാതെ അദ്ദേഹം എന്നില്‍ നിന്നും അകന്നു. ഞങ്ങള്‍ ബ്രേക്ക് അപ് ആയി.Also Read: ദിലീപിന്റെ കൈ മുറുകെ പിടിച്ച് കാവ്യ, വിട്ടുകൊടുക്കില്ല എന്നാണോ? കൂടുതല്‍ സുന്ദരിയായി ഫോട്ടോകള്‍
പക്ഷേ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഷാരിബ് തിരിച്ചുവരും എന്ന് എനിക്ക് തോന്നിയിരുന്നു. അപ്പോഴാണ് മറ്റൊരാളുമായി ഷാരിബിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നറിഞ്ഞത്, ഓകെ ഷാരിബ് മൂവ് ഓണ്‍ ആയി, ഇനി എന്റെ ടേണ്‍ ആണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എനിക്കും വിവാഹം നോക്കി തുടങ്ങി. പക്ഷേ വിവാഹ നിശ്ചയം കഴിഞ്ഞ്, ഒന്നര വര്‍ഷത്തിന് ശേഷം ആ ബന്ധവും ബ്രേക്കപ് ആയി. ആ സമയത്താണ് തനിക്ക് കരയാനുള്ള ഏക തോള്‍ നസ്രീന്റെ മാത്രമാണ് എന്ന് തിരിച്ചറിഞ്ഞ് ഷാരിബ് ഓടിയെത്തുന്നത്. അന്ന് വാക്ക് കൊടുത്തു, ഇനിയൊരിക്കലും ഇട്ടിട്ട് പോകില്ല എന്ന്.
വീട്ടുകാരെ കണ്ട് സംസാരിച്ചതും വിവാഹത്തിന് സമ്മതിപ്പിച്ചതും എല്ലാം ഷാരിബ് തന്നെയാണ്. 2003 ല്‍ വിവാഹം കഴിയുമ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും ഉണ്ടായിരുന്നില്ല. ഷാരിബിന് തൊഴിലോ വരുമാനമോ ഉണ്ടായിരുന്നില്ല. ചെറിയ ജോലികള്‍ ചെയ്ത് ഞങ്ങള്‍ പിടിച്ചു നിന്നു. അഭിനയമാണ് ഷാരിബിന്റെ മോഹം എന്നറിഞ്ഞപ്പോള്‍ നസ്രീന്‍ എല്ലാം ത്യജിച്ച് ആ ആഗ്രഹത്തിനൊപ്പം നിന്നും. ഭക്ഷണത്തിന് പോലും കാശില്ലാത്ത കാലമുണ്ടായിരുന്നു. രണ്ട് മക്കളുടെ പഠനം, അവരുടെ ചെലവുകള്‍ എല്ലാം നസ്രീന്‍ അഡ്ജസ്റ്റ് ചെയ്തു.
2014 ല്‍ ഫിലിമിസ്റ്റാന്‍ എന്ന സിനിമയ്ക്ക് ശേഷം ഷാരിബിന് മികച്ച അവസരങ്ങള്‍ വന്നു തുടങ്ങി. ജീവിതം പുതിയ തലത്തിലേക്ക് മാറി. ഉയര്‍ച്ചകളും വളര്‍ച്ചകളും സംഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് നസ്രീന് ഓറല്‍ കാന്‍സര്‍ ആണെന്ന് തിരിച്ചരിയുന്നത്. ഷാരിബിനെ സംബന്ധിച്ച് അത് തീര്‍ത്തും വലിയൊരു തകര്‍ച്ചയായിരുന്നു. ഞങ്ങള്‍ക്കെല്ലാം ശക്തി പകരുന്ന നസ്രീന്റെ ആരോഗ്യം മോശമാവുക എന്നാല്‍, ഞങ്ങള്‍ എല്ലാവരും ക്ഷീണിച്ചു എന്നാണ് അതിനര്‍ത്ഥം. പക്ഷേ നസ്രീന്‍ പോരാടാന്‍ തീരുമാനിച്ചു.
എട്ട് വര്‍ഷം, അഞ്ച് സര്‍ജറികള്‍, ആറാം തവണയും കാന്‍സര്‍. എന്റെ എല്ലാ അവസ്ഥയിലും ഷാരിബ് കൂടെയുണ്ടായിരുന്നു, ഷാരിബ് കൂടെയുണ്ട് എന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ ധൈര്യവും എന്ന് നസ്രീന്‍ പറയുന്നു. അവള്‍ അത്രയും ശക്തയായി പോരാടുമ്പോള്‍ ഞങ്ങള്‍ അവള്‍ക്കൊപ്പം ശക്തരാവുന്നു എന്നാണ് ഷാരിബ് പറയുന്നത്. ഇതും കടന്ന് പോകും, താന്‍ ശക്തയായി തിരിച്ചുവരും എന്ന് നസ്രീന്‍ പറയുന്നു






English (US) ·