എട്ട് വർഷങ്ങൾക്ക് ശേഷം ഭാമയുടെ തിരിച്ചുവരവ്, കയ്യടിച്ച് പ്രേക്ഷകർ; 12 കോടി കളക്ഷനുമായി 'സുമതി വളവ്'

5 months ago 6

bhama

ഭാമ | Photo: Mathrubhumi, Special Arrangement

ലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാമ എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തിയ ചിത്രമാണ് സുമതി വളവ്. ഈ ചിത്രത്തിൽ മാളു എന്ന കഥാപാത്രത്തെയാണ് ഭാമ അവതരിപ്പിച്ചത്. സംവിധായകൻ ശശി ശങ്കറിന്റെ മന്ത്രമോതിരം എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഭാമ, പിന്നീട് മലയാളത്തിലെ പ്രമുഖ നായികമാരിൽ ഒരാളായി. ഇപ്പോഴിതാ, നീണ്ട ഇടവേളയ്ക്ക് ശേഷം ശശി ശങ്കറിന്റെ മകനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത സുമതി വളവിലൂടെ താരം വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ്.

സുമതി വളവിന് പ്രവർത്തി ദിനമായ ഇന്നലെയും ഒരു കോടിയിലധികം കളക്ഷൻ ലഭിക്കുകയുണ്ടായി. അഞ്ചു ദിവസങ്ങളായി 12 കോടിയലധികം കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിൻ രാജും നിർവഹിക്കുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെയു, ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്‌, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ്‌ കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മ്യൂസിക് 24 x7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്.

ശങ്കർ പി.വി ഛായാഗ്രഹണം നിർവഹിക്കുന്ന സുമതിവളവിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനർ എം.ആർ. രാജാകൃഷ്ണൻ, ആർട്ട് അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ ബിനു ജി നായർ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, സ്റ്റിൽസ് രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ ശരത് വിനു, വിഎഫ്എക്സ് : ഐഡന്റ് വിഎഫ്എക്സ് ലാബ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Content Highlights: 'Sumathi Valav' Triumphs astatine Box Office

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article