എട്ട് വർഷത്തെ പ്രണയം, മൈക്കിൾ ജാക്സണിന്റെ മൂത്ത മകൻ പ്രിൻസ് ജാക്സൺ വിവാഹിതനാകുന്നു, കാമുകിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ

4 months ago 5

Authored by: അശ്വിനി പി|Samayam Malayalam28 Aug 2025, 8:53 pm

എട്ട് വർഷം ഒരുമിച്ച് ലോകം ചുറ്റി, പഠിച്ചു, വളർന്നു, ഇനി ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന കാര്യം അറിയിക്കുന്ന ത്രില്ലിലാണ് ഞാൻ എന്ന് പ്രിൻസ് ജാക്സൺ പറയുന്നു

Prince Jackson Gets Engagedപ്രിൻസ് ജാക്സൺ വിവാഹിതനാകാൻ പോകുന്നു
പോപ് രാജാവ് എന്ന് വിളിക്കപ്പെട്ട മൈക്കിൾ ജാക്സൺ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ആളാണ്. ഗായകനും ഡാൻസറുമായ മൈക്കിൾ ജാക്സണിന്റെ മൂത്ത മകൻ പ്രിൻസ് ജാക്സൺ വിവാഹിതനാകുന്നു. തന്റെ വിവാഹ നിശ്ചയത്തെ കുറിച്ച് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

കാമുകി മോളി ഷിർമാങ്ങുമായുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു എന്ന സന്തോഷ വാർത്ത പ്രിൻസ് അറിയിച്ചത്.

Also Read: കുംഭമേളത്തിലെ വൈറൽ താരം മൊണാലിസ ഭോസ്ലെ മലയാളത്തിൽ, ആരുടെ നായികയായിട്ടാണെന്ന് അറിയാമോ?

എട്ട് വർഷം കഴിഞ്ഞു, ഇനിയും അനന്തമായി ഒരുപാട് ദൂരം മുന്നോട്ട് പോകണം. ഞാനും മോളിയും ഒന്നിച്ചൊരുപാട് സമയം ചെലവഴിച്ചു, അവിശ്വസിനീയമായ ഒരുപാട് നല്ല ഓർമകൾ സൃഷ്ടിച്ചു. ഞങ്ങൾ ലോകം ചുറ്റി സഞ്ചരിച്ചു. ബിരുദം നേടി, ഒരുമിച്ച് വളർന്നു. ഇപ്പോഴും ഞങ്ങൾ ഒന്നിച്ച് വളരുകയും, വളരെ നല്ല ഓർമകൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ, ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സന്തോഷ വാർത്ത പങ്കുവയ്ക്കുന്നതിൽ വളരെ ത്രില്ലിങിൽ ആണ്. ലവ് യു ബേബ്സ്- എന്നാണ് ചിത്രങ്ങൾക്കൊപ്പം പ്രിൻസ് എഴുതിയത്. ആശംസകളും സ്നേഹവും അറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

Also Read: ആ പ്രതിജ്ഞ അന്നയെ കണ്ടതോടെ തെറ്റിക്കേണ്ടിവന്നു! കണ്ടെത്തിയത് പിറന്നാളിന്റെ അന്ന്; വിവാഹശേഷം വിശേഷങ്ങൾ

തങ്ങളുടെ ബന്ധത്തിൽ വളരെ അധികം സ്വകാര്യത പ്രിൻസും മോളിയും സൂക്ഷിച്ചിരുന്നു. 2018 ൽ ആണ് ഇരുവരും ആദ്യമായി ആ ബന്ധം പരസ്യപ്പെടുത്തുന്ന രീതിയിൽ ഒരു ഫോട്ടോ പങ്കുവച്ചത്. അതവരുടെ പ്രണയത്തിന്റെ ഒന്നാം വാർഷികമായിരുന്നു. പോസ്റ്റിന് താഴെ പ്രിൻസിന്റെ സഹോദരി പാരിസ് ജാക്സൺ ഒരു കമന്റിട്ടു, അതിലൂടെയാണ് ഇരുവരുടെയും പ്രണയ ബന്ധത്തെ കുറിച്ച് ആളുകൾ അറിഞ്ഞത്. നിങ്ങൾ രണ്ടു പേരും പരസ്പരം എത്രമാത്ര സന്തോഷം ഒന്നിച്ചു പങ്കിടുന്നു എന്ന് കാണുന്നത് എന്റെ ഹൃദയത്തിന് സന്തോഷം നൽകുന്നു, വാർഷിക ആശംസകൾ- എന്നായിരുന്നു പാരിസ് ജാക്സണിന്റെ കമന്റ്.

യുഎസ് പൗരത്വം: അയൽപക്കക്കാരും ഇനി നല്ലത് പറയണം, അറിയാം വിശദമായി


2018 ൽ നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കവെ മോളി എങ്ങനെ തന്റെ ജീവിതത്തെ ബാലൻസ് ചെയ്യുന്നു എന്ന് താരപുത്രൻ സംസാരിച്ചിരുന്നു. എല്ലാത്തിനും പ്രധാനം ബാലൻസ് ചെയ്യുക എന്നതാണ്. ഞാൻ തീർത്തും പ്രത്യേക രീതിയിൽ പോകുന്ന ഒരാളാണ്, മോളി മറ്റൊരു രീതിയിലും. ഓപ്പോസിറ്റ് രീതിയാണ് എന്ന് ഞാൻ പറയില്ല, എന്നാൽ പരസ്പരം ബാലൻസ് ചെയ്യുന്ന രീതിയിൽ പരസ്പര പൂരിതമാണ്. ഢാൻ കുറച്ച് അഗ്രസീവ് ആണ്, മോളി സോഫ്റ്റും. എല്ലാ കാര്യങ്ങളെയും വ്യത്യസ്തമായ ഒരു വെളിച്ചത്തിലൂടെ കാണാൻ അവൾ എന്നെ എന്നും എൻകറേജ് ചെയ്യാറുണ്ട്- എന്നാണ് പ്രിൻസ് പറഞ്ഞിരുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article