Published: November 26, 2025 08:09 AM IST
1 minute Read
ബെംഗളൂരു ∙ മുൻ ഇന്ത്യൻതാരം വെങ്കടേഷ് പ്രസാദ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) പ്രസിഡന്റാകും. എതിർ സ്ഥാനാർഥിയായിരുന്ന കെ.എൻ.ശാന്തകുമാറിന്റെ നാമനിർദേശ പത്രിക തള്ളിയതിനാലാണിത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 2010 മുതൽ 2013 വരെ വെങ്കടേഷ് പ്രസാദ് കെഎസ്‌സിഎ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ഡിസംബർ 7 ന് തിരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. ഇന്നായിരുന്നു നാമനിർദേശം പിൻവലിക്കാനുള്ള അവസാന തീയതി. സൂക്ഷ്മപരിശോധനയിൽ ശാന്തകുമാറിന്റെ പത്രിക തള്ളുകയായിരുന്നു.
English Summary:








English (US) ·