രാകേഷ് ഓംപ്രകാശ് മെഹ്റയുടെ 'മിർസിയ'യിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ് സയാമി ഖേർ. അടുത്തിടെ താൻ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ച് നടി വെളിപ്പെടുത്തി. ഒരു തെലുങ്ക് സിനിമയിൽ ഒരു വേഷത്തിനായി തന്നോട് വിട്ടുവീഴ്ച ചെയ്യാൻ ഒരു വനിതാ കാസ്റ്റിംഗ് ഡയറക്ടർ ആവശ്യപ്പെട്ടതായി സയാമി പറഞ്ഞു.
ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് സയമി ഓർത്തെടുത്തത്. "എനിക്ക് ലഭിച്ച എല്ലാ അവസരങ്ങളെയുംകുറിച്ച് ഞാൻ വളരെ ഭാഗ്യവതിയാണ്. എനിക്ക് 19 അല്ലെങ്കിൽ 20 വയസ്സുള്ളപ്പോൾ ഒരു തെലുങ്ക് സിനിമയ്ക്കായി എന്നെ വിളിച്ച ഒരു ഏജൻ്റ് ഉണ്ടായിരുന്നു. നിങ്ങൾ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്നാണ് ഒരിക്കൽ അവർ എന്നോടുപറഞ്ഞത്. ഞാനവരെ ഒന്ന് പരീക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. കാരണം ഒരു സ്ത്രീയാണ് മറ്റൊരു സ്ത്രീയോട് അത് പറഞ്ഞത്. ഞാൻ വല്ലാതെയായിപ്പോയി." സയാമി പറഞ്ഞു.
"നിങ്ങളെന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ലെന്ന് ഞാൻ അവരോട് പലവട്ടം പറഞ്ഞു. നിങ്ങൾ മനസിലാക്കിയേ തീരൂവെന്ന് അവരും പറഞ്ഞു. ഈ വഴി പോകേണ്ട ഒരാളാണ് ഞാനെന്ന് നിങ്ങൾക്ക് തോന്നിയതിൽ ഖേദിക്കുന്നുവെന്ന് അപ്പോൾ ഞാൻ മറുപടി പറഞ്ഞു. എൻ്റെ ജീവിതത്തിൽ ഒരിക്കലും മറികടന്നിട്ടില്ലാത്ത ചില അതിരുകളുണ്ട്. എനിക്കത് ഒരുതവണ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഒരു സ്ത്രീ എന്നോട് ഇത് ആവശ്യപ്പെട്ടത് അന്ന് മാത്രമാണ്." സയാമി വ്യക്തമാക്കി.
'മിർസിയ'യിൽ അനിൽ കപൂറിൻ്റെ മകൻ ഹർഷവർദ്ധൻ കപൂറിനൊപ്പമാണ് സയാമി അഭിനയിച്ചത്. പിന്നീട് 'ചോക്ക്ഡ്,' 'അൺപോസ്ഡ്' തുടങ്ങിയ ബോളിവുഡ് സിനിമകളിലും നാഗാർജുനയുടെ 'വൈൽഡ് ഡോഗ്', 'ഹൈവേ' തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും അവർ അഭിനയിച്ചു. അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച ആർ. ബാൽക്കിയുടെ 'ഘൂമർ', താഹിറ കശ്യപിൻ്റെ 'ശർമ്മാജി കി ബേട്ടി' എന്നിവയിലെ അഭിനയത്തിനും താരം പ്രശംസിക്കപ്പെട്ടു.
സണ്ണി ഡിയോൾ നായകനായ 'ജാട്ട്'-ൽ സബ് ഇൻസ്‌പെക്ടർ വിജയ ലക്ഷ്മിയായിട്ടാണ് സയാമി അവസാനമായി അഭിനയിച്ചത്. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ചിത്രത്തിലെ ഈ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Content Highlights: Saiyami Kher reveals a casting sofa brushwood with a pistillate cause astatine 19
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·