‘എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ, താനാരുവാ’ ?’ സഞ്ജുവിന് ചാരുവിന്റെ ആശംസ; പ്രിയപ്പെട്ട ചിത്രത്തോടെ ‘സ്വയം ആഘോഷിച്ച്’ താരം

1 week ago 3

ഓൺലൈൻ ഡെസ്‌ക്

Published: November 11, 2026 03:03 PM IST Updated: November 11, 2026 05:03 PM IST

1 minute Read

 Instagram/charulatha_remesh/
സഞ്ജു സാംസണും ഭാര്യ ചാരുലതയും (ഇടത്), സഞ്ജുവിന്റെ ജന്മദിനത്തിൽ ചാരു പങ്കുവച്ച രസകരമായ വിഡിയോയിൽനിന്ന് (വലത്). ചിത്രം: Instagram/charulatha_remesh/

തിരുവനന്തപുരം∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ 32–ാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഭാര്യ ചാരുലത രമേഷ്. ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ഓർമച്ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചാണ് ചാരുലത ഭർത്താവിന് ജന്മദിനാശംസകൾ നേർന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഉൾപ്പെടുത്തിയ ഇൻസ്റ്റഗ്രാം റീലിനൊപ്പം ഹൃദ്യമായൊരു കുറിപ്പും ചാരുലത പങ്കുവച്ചു. ‘‘വർഷത്തിലെ ആ സമയമിതാ വീണ്ടും എത്തിയിരിക്കുന്നു. എന്റെ എല്ലാമായ പ്രിയപ്പെട്ടവന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.’’– ചാരു കുറിച്ചു.

What you should work next

ജന്മദിനത്തോടനുബന്ധിച്ച് ഒട്ടേറെ ഇൻസ്റ്റഗ്രാം സ്റ്റോറികളും ചാരുലത പങ്കുവച്ചു. ‘ഹലോ 11/11’’ എന്ന കുറിപ്പോടെയായിരുന്നു തുടക്കം. സഞ്ജുവിന്റെ ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊപ്പം ‘ഇപ്പോഴത്തെ ഏറ്റവും പ്രിയപ്പെട്ട ഗാനം’, ‘എന്നെന്നും പ്രിയപ്പെട്ടവൻ’, ‘ഫോട്ടോ എടുക്കുന്നത് തീരെ ഇഷ്ടമില്ലാത്തയാൾ’, ‘ഹാപ്പി ബർത്ത്‌ഡേ ബഡ്ഡി’ തുടങ്ങിയ രസകരമായ കുറിപ്പുകളും പങ്കുവച്ചു. ഒടുവിൽ ചെറിയ ഒരു വിഡിയോയും പങ്കുവച്ചു. ‘താളവട്ടം’ സിനിമയിലെ പ്രശസ്ത ഡയലോഗായ ‘എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ, താനാരുവാ’ എന്നു സഞ്ജുവിനോട് ചാരുലത ചോദിക്കുന്ന രീതിയിലാണ് വിഡിയോ.

ക്രിക്കറ്റ് മൈതാനത്തിന് പുറത്തുള്ള ഇരുവരുടെയും സ്വകാര്യ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളാണ് വിവിധ പോസ്റ്റുകളിലൂടെ ആരാധകർ കണ്ടത്. ഭർത്താവിനായി വലിയൊരു ജന്മദിന സന്ദേശം എഴുതുന്നതിനുപകരം, ഇരുവരും ഒരുമിച്ചുള്ള വ്യക്തിപരമായ ഓർമകൾ പങ്കുവച്ചുകൊണ്ടാണ് ചാരുലത ആശംസകൾ നേർന്നത്. കഴിഞ്ഞ മാസം ചാരുലതയുടെ ജന്മദിനവും ഇരുവരും ആഘോഷിച്ചിരുന്നു. അന്ന് ‘ഹാപ്പി ബർത്ത്‌ഡേ മൈ തങ്കമേ’ എന്നായിരുന്നു സഞ്ജുവിന്റെ ആശംസ.

അതേസമയം, ചാരുവിന്റെ ആശംസയ്ക്കു പിന്നാലെ സഞ്ജുവും ഒരു പോസ്റ്റ് പങ്കുവച്ചു. ‘‘സ്വയം ആഘോഷിക്കേണ്ടതും ഏറെ പ്രധാനമാണെന്ന് ഒരാൾ എന്നോട് പറഞ്ഞു (ചാരുലത). അതുകൊണ്ട് ഇതാ, 11/11 എന്ന ഈ ദിവസം എനിക്കേറ്റവും പ്രിയപ്പെട്ട ഒരു ചിത്രം മനോഹരമായൊരു ഗാനത്തിന്റെ അകമ്പടിയോടെ പങ്കുവച്ച് ഞാൻ സ്വയം ആഘോഷിക്കുകയാണ്. എനിക്ക് സന്ദേശങ്ങളിലൂടെയും സ്നേഹത്തിലൂടെയും ആശംസകൾ അറിയിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.’’– ‘ആവേശം’ സിനിമയിലെ രംഗണ്ണനെ ഓർമിപ്പിക്കുന്ന ഒരു ചിത്രവും അതിലെ ‘അർമാദം’ എന്ന ഗാനവുമാണ് സഞ്ജു പങ്കുവച്ചത്. ഈ ചിത്രം 2024 ഏപ്രിലിലും സഞ്ജു പോസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഇൻസ്റ്റഗ്രാമിൽ താരത്തിന്റെ പ്രൈഫൈൽ ചിത്രവും ഇതാണ്.

1994 നവംബർ 11നാണ് സഞ്ജു ജനിച്ചത്. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചും സഞ്ജുവിന് ഏറെ നേട്ടങ്ങൾ സമ്മാനിച്ച വർഷത്തിലാണ് ഇത്തവണത്തെ ജന്മദിനം എത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിനായി സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ നിർണായക സംഭാവനകൾ നൽകാൻ സഞ്ജുവിന് കഴിഞ്ഞു. 2026 ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജുവിനെ ടൂർണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുത്തിരുന്നു.

English Summary:

Sanju Samson day was celebrated warmly arsenic his woman Charulatha Ramesh shared a heartfelt Instagram reel and saccharine memories to privation him connected his 32nd birthday. The couple's adorable societal media speech rapidly went viral among cricket fans celebrating the Indian star.

Read Entire Article