പക്ഷേ ദുല്‍ഖര്‍ സല്‍മാനെ മാത്രമല്ല, നായികയായി എത്തിയ ഐശ്വര്യ ലക്ഷ്മി യെയും സിനിമയുടെ പരാജയം ബാധിച്ചിരുന്നു. ആ സിനിമയ്ക്ക് ശേഷം മലയാളത്തില്‍ തന്നെ കാസ്റ്റ് ചെയ്യാന്‍ പോലും പലരും ഭയന്നു എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. മൂന്ന് വര്‍ഷത്തിന് ശേഷം ഐശ്വര്യ ലക്ഷ്മിയുടെയും ഒരു മലയാള സിനിമ വരാന്‍ പോകുകയാണ്, ആശ എന്ന ആ സിനിമയുടെ പ്രമോഷന്‍ ഇന്റര്‍വ്യുവില്‍ ആണ് മലയാളത്തില്‍ തനിക്കുണ്ടായ ബാക്ക്ക്ലാഷിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി സംസാരിച്ചത്.
അനുമോളുടെ വിവാഹം നേരത്തെ കഴിഞ്ഞതാണ്! ഇതാണ് വിവാദമാവും എന്ന് പറഞ്ഞ ആ വലിയ സര്‍പ്രൈസ്
മണിരത്‌നം സിനിമയടക്കം ചെയ്ത് കരിയറില്‍ വളരെ നല്ല രീതിയില്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്, പക്ഷേ പെട്ടന്ന് മൂന്ന് വര്‍ഷം എല്ലാം സ്ലോ ആവാന്‍ തുടങ്ങി. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് കൃത്യമായി അറിയില്ല. കൊമേര്‍ഷ്യല്‍ സിനിമകളും ഓഫ് ബീറ്റ് സിനിമകളും എല്ലാം ചെയ്യാന്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ഞാന്‍. പക്ഷം ഡ്യൂയല്‍റ്റി എനിക്ക് വര്‍ക്കായില്ല.
പക്ഷേ എനിക്ക് വര്‍ക്കുകള്‍ വരുന്നുണ്ടായിരുന്നു, അതും തെലുങ്കിലും തമിഴിലുമൊക്കെയായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നല്ല അവസരങ്ങള്‍ ഭാഗ്യവശാല്‍ വരുന്നുണ്ട്. പക്ഷേ 2023 ല്‍ കിങ് ഓഫ് കൊത്ത റിലീസ് ചെയ്തതിന് ശേഷം, 2024 എന്റെ കരിയറിനെ അത് ബാധിച്ചിരുന്നു. അത്രയധികം ഹൈപ്പോടെ വന്ന സിനിമയായിരുന്നു അത്. എന്റെ അറിവില്‍ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം മലയാളം ഇന്റസ്ട്രിയില്‍ എന്നെ കാസ്റ്റ് ചെയ്യാന്‍ പേടിയായതുപോലെയായി.
കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ഒരുപാട് ട്രോളുകളൊക്കെ വന്നിരുന്നു. എനിക്ക് മാത്രമല്ല, ദുല്‍ഖറിനും ടീമിന്റെ മൊത്തം ക്രൂവിനും അത്തരം ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. എന്റെ അഭിനയത്തെയും ഡയലോഗ് ഡെലിവറിയെയും എല്ലാം ട്രോള്‍ ചെയ്തു. പക്ഷേ പലപ്പോഴും അവര്‍ പറയുന്നത് ശരിയാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്
ചിത്രത്തില്‍ ഞാന്‍ ദുല്‍ഖറിനെ രാജുവേട്ട എന്ന് വിളിക്കുന്നത് പറഞ്ഞുകൊണ്ടാണ് പലരും കളിയാക്കിയത്. ഹലോ മമ്മിയുടെ ഷൂട്ടിങ് സമയത്ത് ഒരു എഡി എന്നെ അത് വിളിച്ച് കളിയാക്കിയത് എനിക്ക് വലിയ വേദനയുണ്ടാക്കി. അതുപോലെ പലതും. അതിന് ശേഷം ദുല്‍ഖറിനൊപ്പം എനിക്കൊരു ആഡ് ഷൂട്ട് വന്നിരുന്നു, പക്ഷേ അവരോട് ഞാന്‍ പറഞ്ഞു- ബാക്ക്ക്ലാഷ് അതിഭീകരമാണ്, നിങ്ങള്‍ക്കത് പണിയാവും എന്ന്. എനിക്ക് തോന്നുന്നില്ല, ഇനി എനിക്ക് ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുമെന്ന്. അത്തരം ട്രോളുകള്‍ എന്നെ അത്രയധികം ബാധിച്ചിട്ടുണ്ട് എന്നാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്




English (US) ·