എനിക്കിന്ന് 74 വയസ്സ് തികയുകയാ കേട്ടോ! എൻറെ പൊന്നു മമ്മൂക്കാ ചുമ്മാ നുണ പറയാതെ; എഴുപത്തിനാലുകാരന് ഇന്നും ചെറുപ്പം

4 months ago 5

Authored by: ഋതു നായർ|Samayam Malayalam7 Sept 2025, 9:20 am

തുടക്കകാലത്ത് സിനിമ പാഷന്‍ ആണെങ്കിലും പഠനം ഉപേക്ഷിച്ചില്ല പകരം വക്കീല്‍ പഠനം പൂര്‍ത്തിയാക്കി, പ്രാക്ടീസ് തുടങ്ങി എന്നിടട്ടും സിനിമ പ്രാന്തിനെ പിടിച്ചു കെട്ടാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞിരുന്നില്ല അങ്ങനെ സിനിമ ലോകത്തേക്ക് ചുവടുവയ്പ്പ്

mammootty 74th day   malayalam celebes shared their wishes connected  himമമ്മൂട്ടി(ഫോട്ടോസ്- Samayam Malayalam)
74 ന്റെ സന്തോഷത്തിലാണ് മമ്മൂട്ടി . പ്രായം റിവേഴ്‌സ് ഗിയറിൽ എന്നും അത് വെറും നമ്പർ എന്നും ഒരുപക്ഷേ ആളുകൾ വിശ്വസിക്കാൻ തുടങ്ങിയത് ഈ പ്രായത്തിലും അദ്ദേഹം മെയിന്റയിൻ ചെയ്യുന്ന അദ്ദേഹത്തിന്റെ ലുക്ക് തന്നെ ആകാം. ഇന്ന് അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ എല്ലാം ശരിയായി പുതിയ ഉണർവോടെ ഒരു രണ്ടാം വരവ് ആണ് അദ്ദേഹം ജീവിതത്തിൽ നടത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ നിറയെ അദ്ദേഹത്തിന്റെ പ്രിയപെട്ടവർ പങ്കുവച്ച പോസ്റ്റുകളും വിശേഷങ്ങളും മാത്രമാണ് നിറയുന്നത്.

അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ഒന്ന് മുഖം കാണിച്ചു പോയ ആളാണ് ഇന്ന് മലയാളത്തിന്റെ മെഗാസ്റ്റാർ ആയി മാറിയത്. പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി സെപ്റ്റംബർ 7, 1951 നാണു ജനിക്കുന്നത്. 1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്തായിരുന്നു ജനിച്ചത് എങ്കിലും കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി.

പിന്നീട് അഭിഭാഷകനായി യോഗ്യത നേടി രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലി ചെയ്തു പിന്നീട് എൺപതുകളുടെ തുടക്കത്തിൽ മലയാളചലച്ചിത്രരംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തി. ഇന്ന് ചലച്ചിത്ര പ്രവർത്തകർക്ക് എല്ലാം വല്യേട്ടൻ ആണ് അദ്ദേഹം. \\

ALSO READ:


മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്നുതവണയാണ് അദ്ദേഹം നേടിയത്. 'ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ഡി-ലിറ്റ് ബിരുദം 2022 -ൽ പ്രഥമ കേരളപ്രഭ പുരസ്‌‍ക്കാരം എന്നിങ്ങനെ ഒട്ടനവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്

അദ്ദേഹത്തിന്റെ പിറന്നാൾ ദിനം മനോജ് കെ ജയൻ പങ്കുവച്ച രസകരമായ രണ്ടുവരികൾ ഇവിടെ പങ്കിടുന്നു

മമ്മൂക്ക :- മനോജേ…എനിക്കിന്ന് 74 വയസ്സ് തികയുകയാ കേട്ടോ
മനോജ് :-എൻറെ പൊന്നു മമ്മൂക്കാ ചുമ്മാ നുണ പറയാതെ… മനോജ് പറഞ്ഞ പോലെ ആർക്കും തോന്നും 74 വയസ് എന്ന് പറയുന്നത് നുണയല്ലേ എന്ന്. കൃത്യമായ ജീവിത ശൈലിയും അദ്ദേഹത്തിന്റെ ഡെഡിക്കേഷനും ആണ് അദ്ദേഹത്തിന്റെ കൈമുതൽ എന്നതാണ് സത്യം.

Read Entire Article