എനിക്കു നല്ല പേടി ഉണ്ടായിരിന്നു രാജേ ഷിനെ! അദ്ദേഹം ഇംഗ്ളീഷിൽ ഒക്കെ എന്നോട് വല്ലതും ചോദിക്കുമോ എന്ന്; അഷ്‌റഫ് പറയുന്നു

4 months ago 6

Authored by: ഋതു നായർ|Samayam Malayalam8 Sept 2025, 12:05 pm

രണ്ട് ആഴ്ചക്ക് മുകളിലായി ആശുപത്രിക്കിടക്കയിൽ ആണ് രാജേഷ് കേശവ്. അദ്ദേഹത്തിന്റെ ഒപ്പം ആശുപത്രിയിൽ ആക്കിയ മിക്ക ആളുകളും രോഗമുക്തി നേടി പോയെങ്കിലും അദ്ദേഹത്തിന്റെ അവസ്ഥയ്ക്ക് മാത്രം മാറ്റം ഇല്ല

prathap jayalekshmi and asharaf gurukkal shared a bosom  touching enactment      connected  rajesh keshav needful comebackരാജേഷ് കേശവ് ആരോഗ്യനില(ഫോട്ടോസ്- Samayam Malayalam)
രണ്ടാഴ്ച ആയി ആശുപത്രിയിൽ ചികിത്സയിൽ ആണ് രാജേഷ് കേശവ്. നടൻ ആയും അവതാരകൻ ആയും വർഷങ്ങൾ ആയി സ്‌ക്രീനിൽ നിറയുന്ന ചെറുപ്പക്കാരൻ ആണ് രാജേഷ്. ലെജൻഡറി ആക്ടേഴ്സിന്റെ കൂടെ നിരവധി വേദികൾ. നിരവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന അവതാരകൻ. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചെറുപ്പക്കാരൻ. താൻ ഏറെ സ്നേഹിച്ച പ്രൊഫെഷൻ മനോഹരമായി കൈകാര്യം ചെയ്യുന്ന രാജേഷ് ഏറ്റവും ഒടുവിൽ ഇതേ വേദിയിൽ ആണ് കുഴഞ്ഞുവീഴുന്നത്.

എഞ്ചിനീയറിങ് ബിരുദ ധാരിയായ രാജേഷ് തന്റെ ഇഷ്ടമേഖലക്ക് വേണ്ടി ജോലി രാജിവച്ചാണ് ഈ മേഖാലയിലേക്ക് എത്തിയത്. ഇപ്പോൾ കഴിഞ്ഞ രണ്ടാഴ്ചക്ക് മുകളിൽ ആയി രാജേഷ് ചികിത്സയിൽ ആണ്. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം അദ്ദേഹത്തിന്റെ തിരിച്ചുവരവയനായി പ്രാർത്ഥനയിലും. ഇടക്ക് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് പ്രതാപ് പങ്കിടുന്ന മെഡിക്കൽ അപ്‌ഡേറ്റുകളിലൂടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങൾ ആരാധകർ അറിയുന്നത്. ഇപ്പോഴിതാ നടൻ അഷ്‌റഫ് ഗുരുക്കൾ പങ്കുവച്ച ഒരു പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം.


നടനും അവതാരകനും ഒക്കെയായ രാജേഷ് കേശവിനെ!!!!!! എനിക്കു നല്ല പേടി ഉണ്ടായിരിന്നു
അദ്ദേഹം ഇംഗ്ളീഷിൽ ഒക്കെ എന്നോട് വല്ലതും ചോദിക്കുമോ എന്ന്.

ALSO READ: മകളെ സ്നേഹിച്ച് മഞ്ജു വാര്യർ! ആളുകൾ ശ്രദ്ധിച്ചതോടെ വീണ്ടും അൺ ലൈക്ക്; ആരെയാണ് ഭയമെന്ന് സോഷ്യൽ മീഡിയയും

ഒരു തവണ കണ്ടാൽ ഒന്ന് പരിചയപ്പെട്ടാൽ അത്ര പെട്ടെന്ന് മറക്കാൻ പറ്റുന്നതല്ല രാജേഷിന്റെ ആ ച്ചിരിയും ആ ശബ്ദവും,ആളുകളുമായിട്ടുള്ള ഇടപഴകലും! രാജേഷിനെ ഒന്ന് ഉണർത്താൻ ശബ്ദ സന്ദേശം വരെ അയച്ചു കഴിഞ്ഞു ലാലേട്ടനും, സുരേഷേട്ടനും എന്നൊക്കെ കഴിഞ്ഞദിവസങ്ങളിൽ നമ്മൾ വായിച്ചറിഞ്ഞു.
ഒരു പാട് ആളുകളുടെ പ്രാർത്ഥനയും.

ഞാൻ ആദ്യ മായിട്ടായിരുന്നു അദ്ദേഹത്തിനെ ലാൽ സാറുമായിട്ടുള്ള പരിപാടിയിൽ പരിചയപ്പെട്ടത്!
ലൈവ് പ്രോഗ്രാം ആയതുകൊണ്ട് തന്നെ എനിക്കു നല്ല പേടി ഉണ്ടായിരിന്നു രാജേ ഷിനെ!!!!!!
അദ്ദേഹം ഇംഗ്ളീഷിൽ ഒക്കെ എന്നോട് വല്ലതും ചോദിക്കുമോ എന്ന്.


ALSO READ: ഞങ്ങളുടെ തങ്കക്കുട്ടി, 11 വയസ്സായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് സുപ്രിയ, എന്റെ ബ്ലോക്ബസ്റ്റർ ഹിറ്റാണ് അല്ലി എന്ന് പൃഥ്വിരാജും

ഒരു മുൻ‌കൂർ ജാമ്യം എന്ന നിലയിൽ ഞാൻ അദ്ദേഹത്തിന്റെ തിരക്കിനിടയിൽ പേഴ്സണൽ ആയിട്ട് പറഞ്ഞു രാജേഷ്ജി എന്നോട് ഇംഗ്ളീഷിൽ ഒന്നും ചോദിച്ചുകളയരുത് കാരണം എനിക്കു ഇംഗ്ളീഷ് അറിയില്ല എന്ന്.
അതുകേട്ടതും വലിയ ആത്മ ധൈര്യം തരുന്ന ഒറ്റ ചിരിയിൽ എന്നെ സമാധാനിപ്പിച്ചു.

രാജേഷ് സുഖം ആയിവരുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷം.എത്രയും വേഗം അദ്ദേഹം പഴയ നില യിലേക്ക് തിരിച്ചെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.അഷറഫ് ഗുരുക്കൾ കുറിച്ചു.

Read Entire Article