എനിക്കും അതേ ഫീലിങ്സ് ആണ് കെന്നി; പങ്കാളിയെ കുറിച്ച് ജയം രവി, വിമർശിച്ചും പ്രശംസിച്ചും കമന്റുകൾ

4 months ago 5

Authored by: അശ്വിനി പി|Samayam Malayalam29 Aug 2025, 1:04 pm

രവി മോഹന്റെ ഹൃദയത്തോടും, ഈ ഒരു പ്രഭാവലയത്തോടും എന്നും ബഹുമാനമാണെന്നാണ് കെനിഷാ ഫ്രാൻസിസ് പറയുന്നത്. അത് നോക്കി നിന്ന് ആസ്വദിച്ചു പോകും. തനിക്കും അതേ ഫീലിങ്സ് ആണെന്നാണ് രവി തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞിരിയ്ക്കുന്നത്.

kenishaa jayam raviരവി മോഹനും കെനിഷാ ഫ്രാൻസിസും
അടുത്തിടെ തമിഴകത്ത് ഏറെ ചർച്ചയായ ഒരു വിവാഹ മോചനം ആയിരുന്നു ജയം രവിയുടെയും ആർതിയുടെയും. സോഷ്യൽ മീഡിയ യിൽ വിവാഹ മോചനം പ്രഖ്യാപിച്ചതിന് ശേഷം, ഇരുവരും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ നടത്തിയ വാഗ്വാതങ്ങളും കുറ്റപ്പെടുത്തലുകളും വലിയ തോതിൽ ചർച്ചയായി. അവസാനം കോടതി തന്നെ ഇടപെട്ട്, ഇനി അത്തരം പോസ്റ്റുകൾ പങ്കുവയ്ക്കരുത് എന്ന് മുന്നറിയിപ്പ് നൽകി.

ജയം രവി - ആർതി വിവാഹ മോചനത്തെക്കാൾ ചർച്ചയായിരുന്നു ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള ജയം രവി എന്ന രവി മോഹന്റെ ബന്ധം. സുഹൃത്തുക്കളാണോ, കാമുകിയാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല എങ്കിലും, ഇപ്പോൾ എന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് സ്ത്രീകളിൽ ഒരാളാണ് കെന്നു (കെനിഷാ) എന്ന് രവി മോഹൻ വ്യക്തമാക്കി.

Also Read: രണ്ട് മാസത്തെ കഷ്ടപ്പാടിന് ശേഷം ബിടിഎസ് താരങ്ങൾ തിരിച്ച് സ്വന്തം നാട്ടിലേക്ക്

ഇരുവരും പങ്കെടുത്ത വിവാഹങ്ങളും, സ്റ്റേജ് ഷോകളും എല്ലാം വൈറലായിരുന്നു. തന്റെ ഹീലർ ആണ് കെനിഷാ എന്നാണ് ആദ്യം രവി മോഹൻ പറഞ്ഞത്. പിന്നീട് തന്റെ ബിസിനസ് പാർട്ണർ ആവും എന്നും നടൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ രവി മോഹൻ തന്റെ പുതിയ പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരിയ്ക്കുകയാണ്. അതിൽ കെനിഷായും പങ്കാളിയാണ്. പ്രൊഡക്ഷൻ ഹൗസിന്റെ ഗ്രാന്റ് ഈവന്റ് ഷോ കഴിഞ്ഞ ദിവസം നടന്നതും, അതിലെ വീഡിയോകളും ഫോട്ടോകളും എല്ലാം വൈറലായതും, പരസ്പരം പ്രശംസിച്ചും, പിന്തുണച്ചും കെനിഷായും രവി മോഹനും സംസാരിച്ചതും എല്ലാം വൈറലായി.

Also Read: കുഞ്ഞ് നഷ്ടമാകും എന്നോർത്ത മണിക്കൂറുകൾ! ശ്വാസം സ്വയം എടുക്കുന്നത് കണ്ടപ്പോഴാണ് ജീവൻ തിരികെ കിട്ടിയത്

അതിന്റെ ഒരു എക്സ്ന്റഡ് വേർഷൻ ഇരുവരുടെയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും കാണാം. രവി മോഹൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അത് അഭിമാനത്തോടെയും സന്തോഷത്തോടെയും നോക്കി നിൽക്കുന്ന കെനിഷായെ ആരോ വീഡിയോയിൽ പകർത്തിയിരുന്നു. ആ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായ പങ്കുവച്ച കെനിഷാ, രവി മോഹൻ താങ്കളുടെ ഹൃദയത്തോടും ആ ഒരു പ്രഭാവലയത്തോടും എന്നും ബഹുമാനം മാത്രം എന്ന് എഴുതി. കെനിഷായുടെ സ്റ്റോറി റീ ഷെയർ ചെയ്ത രവി മോഹൻ, തനിക്കും അതേ ഫീലിങ്സ് ആണ് എന്ന് പറയുകയായിരുന്നു

യുഎഇയിൽ പുതിയ തൊഴിൽ കേന്ദ്രം ; റാസൽഖൈമയിൽ 7,500 അവസരങ്ങൾ


ഇരുവരുടെയും സോഷ്യൽ മീഡിയ ആക്ടീവിറ്റീസ് നിരീക്ഷിക്കുന്ന സോഷ്യൽ മീഡിയ ഫോളോവേഴ്സ് പ്രശംസിക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെയാണ് അത്രയും കാലം പ്രണയിച്ച് വിവാഹം ചെയ്ത് ഒരുമിച്ച് ജീവിച്ച ആളെ ഒഴിവാക്കി ഇത്ര പെട്ടന്ന് മറ്റൊരു ജീവിതത്തിലേക്ക് കടക്കാൻ സാധിക്കുന്നത് എന്നാണ് ചിലരുടെ ചോദ്യം. ആർതി അത്രയും ചൂഷണം ചെയ്തത് കൊണ്ടാവാം രവി മോഹൻ ഇത്രയും പെട്ടന്ന് മാറിയത്, കെനീഷ നൽകുന്ന പിന്തുണ അത്രയും വലുതാണ് എന്ന് രവി മോഹനെ പിന്തുണയ്ക്കുന്നവർ പറയുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article