ശ്രീവിദ്യ പാരമ്പര്യത്തിലെ ശ്രീ കല്പം എന്ന ചടങ്ങാണ് താരം ഗര്‍ഭകാല ചടങ്ങിനായി തെരഞ്ഞെടുത്തത്. മന്ത്രോച്ചാരണങ്ങളിലൂടെ ലഭിച്ചത് തലമുറകളായി നമ്മള്‍ കൈമാറി വന്ന പൗരാണിക സമ്പ്രദായങ്ങളുടെ ഊര്‍ജമാണെന്ന് സമന്ത പറഞ്ഞു. ശ്രീവിദ്യ ഉപാസകനായ പൂജാരി ഓരോ ഘട്ടങ്ങളും തനിക് വിവരിച്ചു തന്നപ്പോള്‍, എത്രമാത്രം അര്‍ത്ഥവത്താണ് ഈ ചടങ്ങുകളെന്ന് മനസിലായെന്നാണ് താരം പറഞ്ഞത് .
ഇത് അറക്കല്‍ റാണിയുടെ പുതിയ മുഖമോ? വിമര്‍ശിച്ചവരെ കൊണ്ട് കൈയ്യടിപ്പിക്കുന്ന മികച്ച ഗെയിം പ്ലേ; ശ്രീലക്ഷ്മി അറക്കല്‍ ചര്‍ച്ചയാകുന്നു
അമ്മയെ ഒരു ദേവിയായും, ഒരു ജീവന് ജീവന്‍ നല്‍കുന്ന പവിത്രമായ സൃഷ്ടി കര്‍ത്താവായും കാണുന്ന രീതിയാണ് ചടങ്ങില്‍ തന്നെ ഏറ്റവും സ്പര്‍ശിച്ചതെന്ന് സമന്ത റുത്ത് പ്രഭു കുറിച്ചു. ഇത്തരം കാര്യങ്ങള്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനേയും, പുതിയൊരു ഘട്ടത്തിലേക്കു കടക്കുന്ന അമ്മയെയും സംബന്ധിച്ച് ഒരു അനുഗ്രഹമാണത്രെ.
ലളിത ത്രിപുര സുന്ദരിയുടെ അനുഗ്രഹത്തെയും, സൃഷ്ടിയുടെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്ന ശ്രീ ചക്ര യന്ത്രത്തില്‍ ഇരിക്കുന്ന ചടങ്ങിനെപ്പറ്റിയും, അതിലൂടെ ലഭിച്ച ഊര്‍ജ്ജനുഗ്രഹത്തെപറ്റിയും താരം പറയുകയുണ്ടായി.
മന്ത്രങ്ങളുടെ സങ്കീര്‍ത്തനം അമ്മക്കും പിറക്കാന്‍ പോകുന്ന കുഞ്ഞിനും പരിശുദ്ധമായ ഒരു സംരക്ഷിത വലയം തീര്‍ക്കുന്ന പോലെയാണ് തനിക്ക് തോന്നിയതെന്ന് സമന്ത പറഞ്ഞു. മാത്രമല്ല ഈ മന്ത്രങ്ങളിലൂടെ ജനിക്കുന്നതിനു മുന്‍പ് തന്നെ കുഞ്ഞിന് ലഭിക്കുന്നത് ആത്മീയമായൊരു അടയാളമാണ്. അവിടെ ഇരുന്നപ്പോള്‍ ലഭിച്ച ഒരു ശക്തിക്കും, അതിലൂടേ തനിക്കും കുഞ്ഞിനും ലഭിച്ച മാര്‍ഗ്ഗ ദര്‍ശനങ്ങള്‍ക്കും എന്തോ പ്രത്യേകതയുണ്ടെന്ന് സമന്ത പറഞ്ഞു.
ഈ ചടങ്ങുകളെപ്പറ്റി യാതൊരു ധാരണയുമില്ലാതെയാണ് താന്‍ വന്നതെന്ന് നടി തുറന്ന് സമ്മതിച്ചു. മാത്രമല്ല വളരെ ആഴത്തിലുള്ള ഒരു സംരക്ഷണവും അനുഗ്രഹവുമാണ് തനിക്ക് ലഭിച്ചതെന്ന് വികാരഭരിതയായി കുറിച്ചു. ഇത്രയും മനോഹരമായ ചടങ്ങ് തനിക്ക് വേണ്ടി നല്‍കിയ സുഹൃത്തിനോട് നന്ദി പറയുകയും ചെയ്തു. ദൈവീകമായ ഇത്തരം അനുഭൂതി സൃഷ്ടിച്ച കൈകളെയും ഹൃദയങ്ങളെയും താരം ഓര്‍ക്കുകയും, അറിവുകള്‍ പകരുന്ന നമ്മുടെ പൗരാണിക പാരമ്പര്യങ്ങളോട് കൃതജ്ഞത പ്രകടിപ്പിക്കുകയും ചെയ്തു. ഒരു അമ്മയാവാന്‍ സാധിച്ചതിലുള്ള വൈകാരിക സന്തോഷം പങ്കിട്ടു കൊണ്ടാണ് സമന്ത കുറിപ്പ് അവസാനിപ്പിച്ചത് .
മാ ഇന്‍ടി ബംഗാരം എന്ന ആക്ഷന്‍ ഡ്രാമ സിനിമയാണ് സമാന്തയുടേതായി അവസാനമായി തീയേറ്ററുകളില്‍ ഇറങ്ങിയത്. ബോക്‌സ് ഓഫീസില്‍ നൂറുകോടി ക്ലബ്ബില്‍ കയറിയ ഈ ചിത്രം സ്ത്രീപക്ഷ സിനിമ എന്ന നിലയില്‍ വലിയ പ്രശംസകളും നേടിയിരുന്നു . ഏതായാലും ഗര്‍ഭകാലത്തോടനുബന്ധിച്ച് സിനിമ മേഖലയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് സമന്ത. എങ്കിലും തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ആരാധകരുമായി നിരന്തരം ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട് .




English (US) ·