05 August 2025, 09:12 PM IST
.jpg?%24p=0c29dfc&f=16x10&w=852&q=0.8)
x.com/Cricketracker/
മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറും മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണും തമ്മിലുള്ള സോഷ്യല്‍ മീഡിയ വാഗ്വാദം ഏറെ പ്രസിദ്ധമാണ്. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ എതിരാളികള്‍ ആരാണെന്ന് പരിഗണിക്കാതെ, പരസ്പരം പോരടിക്കാനുള്ള ഒരു അവസരവും ഇരുവരും നഷ്ടപ്പെടുത്താറില്ല. മത്സര ദിവസങ്ങളില്‍ ഇരുവരുടെയും വക സോഷ്യല്‍ മീഡിയക്ക് ആഘോഷമാക്കാന്‍ തക്ക എക്‌സ് പോസ്റ്റുകള്‍ ഉറപ്പായും ഉണ്ടായിരുന്നിരിക്കും. ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടയിലും അതിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
പരമ്പര അവസാനിച്ചതിനുശേഷവും, തമാശ നിറഞ്ഞ 'വൈരം' അവസാനിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. ഇപ്പോഴിതാ പരമ്പരയ്ക്കു ശേഷം വസീം ജാഫര്‍ എക്‌സില്‍ പങ്കുവെച്ച പുതിയ കുറിപ്പ് ഇതുപോലെ തന്നെ ശ്രദ്ധ നേടുകയാണ്. 'എനിക്കും മൈക്കല്‍ വോണിനുമിടയിലെ വെടിനിര്‍ത്തലിനായി ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ചകള്‍ നടത്തുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും അസത്യവുമാണ്. സോഷ്യല്‍ മീഡിയ യുദ്ധം തുടരും. ഈ വിഷയത്തില്‍ ശ്രദ്ധ ചെലുത്തിയതിന് നന്ദി.' എന്നായിരുന്നു ജാഫറിന്റെ ട്വീറ്റ്.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ സിന്ദൂര്‍ ഓപ്പറേഷന്‍ ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. ഈ സംഘര്‍ഷം അവസാനിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലിനും ഇടപെട്ടത് താനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടതിനെക്കൂടി ട്രോളിയാണ് ജാഫറിന്റെ പുതിയ പോസ്റ്റ്.
Content Highlights: Wasim Jaffer denies Trump`s engagement successful his societal media banter with Michael Vaughan








English (US) ·