29 July 2025, 02:03 PM IST

ബാബു രാജ്, വിജയ് ബാബു| ഫോട്ടോ: mathrubhumi, facebook/@vijaybabu
മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ബാബുരാജ് പിന്മാറണമെന്ന കുറിപ്പുമായി നടനും നിർമാതാവുമായ വിജയ് ബാബു. ബാബുരാജ്, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വരന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. താൻ ആരോപണ വിധേയനായിരുന്നപ്പോൾ തിരഞ്ഞെടുപ്പിൽ നിന്നു മാറി നിന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബു ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
ബാബുരാജിനെതിരെ ഒന്നിലധികം കേസുകൾ നിലവിലുള്ളതിനാൽ, അവ കഴിയുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹം മാറിനിൽക്കണമെന്നാണ് വിജയ് ബാബുവിന്റെ കുറിപ്പിൽ പറയുന്നത്. 'എനിക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ ഞാൻ മാറിനിന്നു. ബാബുരാജും ഇപ്പോൾ അതാണ് ചെയ്യേണ്ടത്. കേസുകളിൽ നിരപരാധിത്വം തെളിയിക്കപ്പെട്ട ശേഷം തിരിച്ചുവരാം. എന്തിനാണ് ഇത്ര തിടുക്കം? താങ്കൾ സംഘടനയെ നയിച്ചതുപോലെ നയിക്കാൻ കഴിവുള്ളവർ വേറെയുമുണ്ട്. താങ്കളുടെ പ്രകടനത്തെ ചോദ്യം ചെയ്യുന്നില്ല, പക്ഷേ സംഘടന ഒരു വ്യക്തിയെക്കാൾ വലുതാണ്, അത് ശക്തമായിതന്നെ നിലനികൊള്ളും' പോസ്റ്റിൽ പറയുന്നു. .ബാബുരാജിനോട് ഇത് വ്യക്തിപരമായി എടുക്കരുതെന്നും പറയുന്നുണ്ട്.
കൂടാതെ, ഒരു മാറ്റത്തിനായി ഇത്തവണ സംഘടനയുടെ നേതൃത്വം ഒരു വനിതയ്ക്ക് നൽകണമെന്നും വിജയ് ബാബു പറയുന്നുണ്ട്. മലയാള സിനിമ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ നടന്‍ ജഗദീഷ് സന്നദ്ധത അറിയിച്ചിരുന്നു.
Content Highlights: Actor Vijay Babu requests Baburaj to measurement backmost from AMMA predetermination owed to pending cases,
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·