സിനിമയില്‍ വന്നതിന് ശേഷം ചെയ്ത വേഷങ്ങളായാലും, വിവാഹം ചെയ്തതായാലും, വിവാഹത്തിന് ശേഷം ബ്രേക്ക് എടുത്തതാണെങ്കിലും അത് തന്റെ മാത്രം തീരുമാനവും നിലപാടുമാണ് എന്ന് ജ്യോതിക പറയുന്നു
സൂര്യ ജ്യോതികഎന്റെ കരിയറില്‍ എനിക്കെന്നും നിലപാടുകള്‍ ഉണ്ടായിട്ടുണ്ട്. എട്ട് വര്‍ഷം സിനിമകള്‍ ചെയ്യാതിരുന്നതും, അഞ്ച് വര്‍ഷം പിന്നീട് ബ്രേക്ക് എടുത്തതിനും എനിക്ക് എന്റേതായ തീരുമാനങ്ങളുണ്ട്. ഞാനൊരു അമ്മയായപ്പോഴാണ് എട്ട് വര്‍ഷം ബ്രേക്ക് എടുത്തത്. കൊവിഡ് കാലം വന്നു, കൊവിഡിന് ശേഷം അമ്മയ്‌ക്കൊപ്പം നില്‍ക്കണം എന്ന് തോന്നി, അഞ്ച് വര്‍ഷം ബ്രേക്ക് എടുത്തു.
Also Read: എനിക്ക് പറയാന്‍ ഭയങ്കര ചമ്മലുണ്ട്, എന്നാലും പറയാം; ഞാനും സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു, ത്രസിപ്പിക്കുന്നതൊന്നും ഉണ്ടാവില്ല എന്ന് മഞ്ജു പത്രോസ്സിനിമയിലേക്ക് തിരിച്ചു വരണം എന്നതും എന്റെ തീരുമാനമായിരുന്നു. കരിയറില്‍ ആണെങ്കിലും ജീവിതത്തിലാണെങ്കിലും എനിക്ക് എന്റെ നിലപാടുകളില്‍ നില്‍ക്കുന്നതിലോ, എന്റെ തീരുമാനങ്ങള്‍ എടുക്കുന്നതിലോ പ്രയാസമില്ല. എന്റെ സിനിമ ഗ്രാഫില്‍ ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ച സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ, അതും എന്റെ തീരുമാനമാണ്. എല്ലാം എന്റെ സ്വന്തം തീകരുമാനങ്ങളും ചോയിസുമാണ് എന്ന് ജ്യോതിക പറഞ്ഞു.
വിവാഹം എന്നത് ഒരു ബാലന്‍സ് ആണ്. സൂര്യ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നതോ, ഞാന്‍ സൂര്യയെ സപ്പോര്‍ട്ട് ചെയ്യുന്നതോ മാത്രമല്ല. പരസ്പരം രണ്ടു പേരും രണ്ട് പേര്‍ക്കും പിന്തുണയായി നില്‍ക്കുന്നു എന്നതാണ്. സൂര്യയ്ക്ക് പ്രധാനപ്പെട്ട വര്‍ക്കുകള്‍ ഉണ്ടാവുമ്പോള്‍, ഞാന്‍ പരമാവധി വര്‍ക്ക് കുറയ്ക്കും, വീട്ടില്‍ മക്കള്‍ക്കൊപ്പം ഇരിക്കും, സൂര്യയെ സപ്പോര്‍ട്ട് ചെയ്യും. അത് പോലെ തന്നെയാണ് തിരിച്ചും, എനിക്ക് വര്‍ക്ക് തിരക്കുകള്‍ ഉണ്ടാവുമ്പോള്‍ സൂര്യയും ഔട്ട് ഡോര്‍ ഷൂട്ടുകള്‍ കുറയ്ക്കും മക്കള്‍ക്കൊപ്പം നില്‍ക്കും. ഞങ്ങളിലൊരാള്‍ മക്കള്‍ക്കൊപ്പമുണ്ട് എന്നത് എപ്പോഴും ഉറപ്പുവരുത്തും. വിവാഹം എന്നത് പ്രണയവും, പരസ്പരമുള്ള പിന്തുണയും ബാലന്‍സും ത്‌ന്നെയാണ് - ജ്യോതിക പറഞ്ഞു
കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഞാനൊരു ഭാര്യയാണ് അമ്മയാണ് എന്നത് ഓര്‍ക്കാറുണ്ട് എന്നും ജ്യോതിക പറയുന്നുണ്ട്. എന്റെ പ്രായത്തെക്കാള്‍ കുറഞ്ഞ പ്രായമുള്ള കതാപാത്രങ്ങള്‍ ചെയ്യുന്നത് എന്നില്‍ എനിക്കുള്ള ആത്മവിശ്വാസമാണെന്നും ജ്യോതിക പറഞ്ഞു






English (US) ·