Authored by: അശ്വിനി പി|Samayam Malayalam•5 Aug 2025, 1:41 pm
സിനിമയുടെ വിജയത്തിന് പുറമെ തന്റെ വ്യക്തി ജീവിതത്തിന്റെ പേരിലും ഏറെ വൈറലാണ് ജങ് വൂ സങിന്റെ പേര്. മകനുണ്ട് എന്ന വെളിപ്പെടുത്തലിന് ശേഷം നടന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു
ജങ് വൂ സങ് താനൊരു അച്ഛനാണ്, തനിക്കൊരു മകനുണ്ട് എന്ന ജഹ് വൂ സുങിന്റെ വെളിപ്പെടുത്തൽ ആരാധകർക്ക് വലിയ ഞെട്ടലായിരുന്നു. ഇപ്പോഴിതാ നടൻ രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാർത്തകൾ പുറത്തുവരുന്നു.
മോഡലും ഇൻഫ്ലുവൻസറുമായ മൂൺ ഗാബിയുമായി ജങ് വൂ സുങ് നീണ്ട നാളായി ഡേറ്റിങിൽ ആയിരുന്നു. ആ ബന്ധത്തിലാണ് 2024 ൽ നടന് ഒരാൺകുഞ്ഞ് പിറന്നത്. മകൻ പിറന്ന് ആറ് മാസങ്ങൾക്ക് ശേഷമാണ് താൻ അച്ഛനായ കാര്യം ജങ് വൂ സുങ് പുറത്തുവിട്ടത്. ഇപ്പോൾ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരിയ്ക്കുകയാണ്.Also Read: വയ്യാതെ കിടക്കുമ്പോഴും, ഞാൻ തിരിച്ചുവരും എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്നു; ഷാനവാസിനെ അവസാനമായി ചെന്നു കണ്ടതിനെ കുറിച്ച് മുകേഷ്
പത്ത് വർഷത്തെ ബന്ധത്തിന് ശേഷമാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യുന്നത്. അതേ സമയം വിവാഹം നേരത്തെ രഹസ്യമായി നടന്നതാണ് എന്നും, ഇപ്പോൾ എല്ലാവരെയും അറിയിച്ചുകൊണ്ടുള്ള ഒരു വിവാഹ പാർട്ടിയാണ് വരാൻ പോകുന്നത് എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അത് എന്ത് തന്നെയായാലും നടന്റെ സ്വകാര്യതയാണ്, അതിന് പ്രൈവസി നൽകണം. അനാവശ്യമായ ഗോസിപ്പുകൾ പ്രചരിപ്പിയ്ക്കുന്നതിൽ നിന്ന് വിട്ടു നിൽക്കണം എന്നാണ് ജങ് വൂ സുങിന്റെ മാനേജ്മെന്റ് ലേബൽ ആയ ആർട്ടിസ്റ്റ് കമ്പനി ടിവി റിപ്പോർട്ടിനോട് പറഞ്ഞത്.
Also Read: സുധിയുടെ കല്ലറയിൽ വൈകാരിക നിമിഷങ്ങൾ; അനുഗ്രഹം മഴയായി പെയ്തിറങ്ങി! കൂടെ ഉണ്ട് എങ്ങും പോയിട്ടില്ലെന്നും കുടുംബം
നേരത്തെ തന്റെ വ്യക്തി ജീവിതം സോഷ്യൽ മീഡിയയിലും മറ്റും അമിതമായി ചർച്ചയായ സാഹചര്യത്തിൽ ജങ് വൂ സങ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 45 ആം ബ്ലൂ ഡ്രാഗൺ ഫിലിം അവാർഡ് നിശയിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം.
ഇന്ത്യക്കെതിരെ മികച്ച പ്രകടനം ആവര്‍ത്തിച്ച് ജോ റൂട്ട്; നിരവധി റെക്കോഡുകളും തകര്‍ത്തു
"എന്റെ വ്യക്തിജീവിതം സിനിമയെ ബാധിക്കില്ലെന്ന് പ്രതീക്ഷിച്ചാണ് ഞാൻ ഇവിടെ നിൽക്കുന്നത്. എല്ലാ കുറ്റവും ഞാൻ ഏറ്റെടുത്ത് സ്വീകരിക്കും. ഒരു പിതാവെന്ന നിലയിൽ എന്റെ മകനോടുള്ള എന്റെ ഉത്തരവാദിത്തം അവസാനം വരെ ഞാൻ നിറവേറ്റും."- എന്നായിരുന്നു ജങ് വൂ സങിന്റെ വാക്കുകൾ.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·