എനിക്ക് അഞ്ചുമാസമായി പക്ഷേ ചില കാര്യങ്ങൾ കൊണ്ട് രഹസ്യമാക്കേണ്ടി വന്നു; ബേബിമൂൺ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് ദുർഗ

7 months ago 6

Authored by: ഋതു നായർ|Samayam Malayalam15 Jun 2025, 11:16 am

ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം വൈകിയാണ് ഈ സന്തോഷം അറിയിച്ചതെന്നും ചോറ്റാനിക്കരയിൽ വെച്ചാണ് തങ്ങളുടെ അൺ ഒഫീഷ്യൽ വിവാഹം നടന്നത് എന്നും ദുർഗ പറഞ്ഞു

ദുർഗയും അർജുനുംദുർഗയും അർജുനും (ഫോട്ടോസ്- Samayam Malayalam)
അച്ഛനും അമ്മയും ആകാൻ പോകുന്ന സന്തോഷത്തിലാണ് നടി ദുർഗ കൃഷ്ണയും ഭർത്താവ് അർജുനും. ഇതിനിടയിൽ വന്ന ഫാദേഴ്‌സ് ഡേ അതി ഗംഭീരമായിത്തന്നെ ദുര്ഗ ആഘോഷിച്ചു. ഫാദേഴ്‌സ് ഡേയ്ക്ക് അര്ജുന് സർപ്രൈസ് നൽകാൻ വേണ്ടി സ്കാനിങ്ങിനു പോകുമ്പോൾ അദ്ദേഹത്തെ മാറ്റി നിർത്തിയതും പിന്നീട് അദ്ദേഹത്തിന് വമ്പൻ സർപ്രൈസ് ഒരുക്കിയും ദുര്ഗ പങ്കിട്ട വീഡിയോ ഇപ്പോൾ വൈറലാണ്.

അടുത്തിടെ ആണ് താൻ അമ്മയാകാൻ പോകുന്ന സന്തോഷം പറഞ്ഞെത് എങ്കിലും അഞ്ചുമാസം തനിക്ക് ആയെന്നാണ് ഇപ്പോൾ ദുര്ഗ പറയുന്നത്. മൂന്നാം മാസത്തിൽ വിശേഷങ്ങൾ അനൗൺസ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷേ ഒരുപാട് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നത്കൊണ്ടുതന്നെ ഷെയർ ചെയ്യാൻ വൈകിയെന്നും ദുർഗ പറഞ്ഞു.

2021 ഏപ്രിലിലായിരുന്നു ദുര്‍ഗ കൃഷ്ണയും നിര്‍മാതാവും ബിസിനസ് മാൻ അര്‍ജുനും തമ്മിലുള്ള വിവാഹം. കല്യാണം ഒഫീഷ്യൽ ആയി നടന്നത് 2021 ൽ ആയിരുന്നുവെങ്കിലും അതിനു മുൻപേ തന്നെ തങ്ങൾ മാലയിട്ട് വിവാഹം പോലെ നടത്തിയിരുന്നുവെന്ന് അടുത്താണ് ദുര്ഗ പറഞ്ഞത്.

ALSO READ:പെങ്ങളെയും പെങ്ങളുടെ മകളെയും കാണാൻ ഏട്ടനെത്തി; എന്തുകൊണ്ട് ഇതുവരെ കാണാൻ വന്നില്ലെന്ന ചോദ്യത്തിന് മറുപടി

വര്ഷങ്ങള്ക്ക് ശേഷം ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്നതിന്റെ സന്തോഷത്തിലാണ് ദുർഗയും അവരുടെ സ്വന്തം ഉണ്ണിയേട്ടനും. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ദുര്‍ഗ വിമാനം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഉടൽ അടക്കം ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായ ദുര്ഗ കുറച്ചുനാളായി സോഷ്യൽ മീഡിയയിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയിരുന്നു. ഉടനെ തന്നെ ബേബിമോൻ യാത്രകൾ ഉണ്ടാകുമെന്നും ദുര്ഗ പറയുന്നു.

ALSO READ: ഡാഡി ഇപ്പോളും എവിടെയും പോയെന്നു വിശ്വസിക്കാൻ ഞങ്ങൾക്ക് ആകില്ല ഞങ്ങൾക്ക് ഒപ്പമുണ്ട്; കാവൽ മാലാഖയെന്ന് റിയമോൾ


ആ ബ്രേക്ക് തന്റെ പ്രെഗ്നൻസിയുമായി ബന്ധപ്പെട്ടായിരുന്നു എന്നും അടുത്താണ് ദുര്ഗ പറഞ്ഞത്. ഞങ്ങള്‍ക്ക് നിങ്ങളോടൊരു കുഞ്ഞുരഹസ്യം പറയാനുണ്ട്. ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രാമിലും യൂട്യുബിലും തങ്ങളുടെ സന്തോഷം ദുർഗ പങ്കുവച്ചത്.

ചോറ്റാനിക്കര അമ്മയുടെ നടയിൽ വച്ചാണ് ഒരുമിക്കാൻ തീരുമാനിക്കുന്നത്. ആ നടയിൽ വച്ചാണ് കുഞ്ഞുവാവ വരുന്ന സന്തോഷം കൂടി ദുർഗ പറഞ്ഞത്.

Read Entire Article