എനിക്ക് ഇന്റിപെന്റ്ഡ് ആവണം, ഒരുപാട് കാര്യങ്ങള്‍ പഠിക്കണം; അസിന്റെ എട്ട് വയസ്സുകാരിയായ മകളുടെ ലക്ഷ്യം?

1 week ago 5

Authored by: അശ്വിനി പി|Samayam Malayalam21 May 2026, 5:04 p.m. IST

മകളുടെ ഓരോ നേട്ടവും, ഓരോ കഴിവുകളും വളരെ അധികം അഭിമാനത്തോടെയാണ് അസിന്‍ പങ്കുവയ്ക്കാറുള്ളത്. അങ്ങനെ ഏറ്റവുമൊടുവില്‍ പങ്കുവച്ച കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു

asin girl  goalഅസിൻറെ മകൾ
ഒരു സമയത്ത് തമിഴ്, ഹിന്ദി സിനിമാ ലോകത്ത് സജീവമായിരുന്ന നടിയാണ് അസിന്‍ തോട്ടുങ്കല്‍. മൈക്രോ മാക്‌സിന്റെ സഹ സ്ഥാപകന്‍ രാഹുല്‍ ശര്‍മയുമായുള്ള വിവാഹത്തിന് ശേഷം അസിന്‍ സിനിമ പൂര്‍ണമായും ഉപേക്ഷിച്ചു. സിനിമയില്‍ നിന്ന് മാത്രമല്ല, ഒരിടത്തും തന്റെ ഫോട്ടോ വരാതെ ശ്രദ്ധിക്കുകയാണ് അസിന്‍. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ക്യാമറ കണ്ണുകളില്‍ നിന്ന് അകന്ന് കഴിയുന്ന അസിന്‍ മകളുടെ എല്ലാ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

മലയാളമടക്കം ഏഴിലധികം ഭാഷകള്‍ എഴുതാനും വായിക്കാനും പറയാനും അറിയാവുന്ന അറിന്റെ പല കഴിവുകളും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. യാത്രകളിലൂടെ മകള്‍ പഠിക്കുന്ന കാര്യങ്ങളും, അവള്‍ ആളുകളോട് ഇടപഴകുന്ന രീതികളും എല്ലാം വളരെ ആവേശത്തോടെയും കൗതുകത്തോടെയുമാണ് അസിന്‍ പങ്കുവയ്ക്കുന്നത്. ഏറ്റവുമൊടുവില്‍ അസിന്‍ തന്റെ മകളെ കുറിച്ച് പങ്കുവച്ച കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

Also Read: നിവിന്‍ പോളിയുടെ മകനാണോ ഇത്, ഇതെന്തൊരു മാറ്റം! ശോഭന യാദൃശ്യകമായി കണ്ടതല്ല, ഇതാണ് ഇപ്പോള്‍ വിഷയം

എട്ട് വയസ്സുകാരിയായ അരിന്റെ സ്‌കൂള്‍ കലണ്ടര്‍ വ്യത്യസ്തമാണ്. ആ കലണ്ടര്‍ പ്രകാരം അരിന് സമ്മര്‍ വെക്കേഷന്‍ വരാന്‍ പോകുകയാണ്. അതിന് മുന്‍പ് എന്തൊക്കെയാണ് ഈ സമ്മര്‍ വെക്കേഷനില്‍ തന്റെ ലക്ഷ്യം എന്ന് അരിന്‍ കൃത്യമായി ബോര്‍ഡില്‍ എഴുതി വച്ചിട്ടുണ്ട്. അത് കണ്ട സന്തോഷത്തിലാണ് അസിന്റെ പോസ്റ്റ്

സമ്മര്‍ വെക്കേഷന്‍ അവസാനിക്കുന്നതിന് മുന്‍പുള്ള എന്റെ ലക്ഷ്യം എന്ന് പറഞ്ഞാണ് ബോര്‍ഡില്‍ എഴുതി തുടങ്ങുന്നത്. എനിക്ക് ഇന്റിപെന്റഡ് ആവണം. അടിസ്ഥാന പരമായ കാര്യങ്ങള്‍ ചെയ്യുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും തുണി അലക്കുന്നതും, വീടും എന്റെ മുറിയും വൃത്തിയാക്കുന്നതുമടക്കം എല്ലാം ഇന്റിപെന്റഡ് ആവണം. പിന്നെ ഒരുപാട് കാര്യം പഠിക്കണം- പല ഭാഷകള്‍, കണക്ക്, ഇംഗ്ലീഷ്, ഭൂമിശാസ്ത്രം, ചരിത്രം, സയന്‍സ് അതുപോലെ പലതും പഠിക്കണം- ഇതാണ് ഒരു ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.


മറ്റൊരു ബോര്‍ഡില്‍, എഴുന്നേല്‍ക്കേണ്ട സമയവും, ഉറങ്ങേണ്ട സമയവും. അത് കൃത്യമായി പാലിച്ചാല്‍ എല്ലാം ടിക് ചെയ്യണം, അതിന് സമ്മാനമായി ഒരു റസ്‌റ്റോറന്റില്‍ പോയി ഡിന്നര്‍ കഴിക്കണം. കമോണ്‍, യു കാന്‍ യു ഇറ്റ് അറിന്‍ - എന്ന് സ്വയം മോട്ടിവേറ്റ് ചെയ്തുകൊണ്ടാണ് രണ്ടാമത്തെ ബോര്‍ഡ്. വളരെ അഭിമാനത്തോടെയാണ് അസിന്‍ മകളുടെ സ്റ്റിക്കി ബോര്‍ഡിന്റെ ഫോട്ടോകള്‍ എടുത്ത് പങ്കുവച്ചിരിയ്ക്കുന്നത്‌
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article