ചിത്രത്തില്‍ ബോഡി ഡബിള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് മറുപടി നല്‍കുന്നു. ഇപ്പോള്‍ ഞാന്‍ അധികം റിസ്‌ക് ഉള്ള ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാറില്ല. പക്ഷേ ഈ സിനിമയ്ക്ക് ബോഡി ഡബിള്‍ ഉപയോഗിച്ചിട്ടില്ല. കാരണം, എല്ലാം വളരെ റിയലിസ്റ്റിക് ആയിരുന്നു എന്ന് പൃഥ്വിരാജ് പറഞ്ഞു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി വേര്‍ഷനിലും റിലീസ് ആയ ഐ നോബഡി എന്ന ചിത്രത്തിന്റെ തെലുങ്ക് സിനിമ പ്രസ് മീറ്റില്‍ ക്യു ആന്റ് എ സെക്ഷനില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
ജീവിക്കാനുള്ള ആര്‍ത്തിയോടെ ജുവല്‍ മേരി, സ്വര്‍ണ്ണ വെളിച്ചത്തില്‍ പെണ്ണൊരുത്തി; ജന്മദിനത്തില്‍ പങ്കുവച്ച കുറിപ്പ്വളരെ അധികം അപകട സാധ്യതയുള്ള ആക്ഷന്‍ രംഗങ്ങള്‍ ഞാന്‍ ഇപ്പോള്‍ ചെയ്യാറില്ല, അതിന് ബോഡി ഡബിള്‍ തന്നെയാണ് ആശ്രയിക്കാറുള്ളത്. അങ്ങനെ ചെയ്യാന്‍ ചില കാരണങ്ങളുണ്ട്, ഞാന്‍ അതില്‍ നിന്ന് പഠിച്ചു. ഒരു സിനിമ ചെയ്യുമ്പോള്‍ അത് പൂര്‍ണമായും നമ്മുടെ ഉത്തരവാദിത്വമാണ്, നമ്മള്‍ തന്നെ ചെയ്യണം എന്ന ചിന്തയായിരുന്നു എനിക്ക്. അതുകൊണ്ട് ഞാന്‍ തന്നെയാണ് എന്റെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്.
2023 ല്‍ ഞാന്‍ മറ്റൊരു സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് എനിക്ക് ഒരു അപകടം സംഭവിച്ചു. എന്റെ ഇടത് കാലിന് സാരമായ പരിക്കുകളുണ്ടായി, രണ്ട് മൂന്ന് സര്‍ജറികള്‍ ആവശ്യമായി വന്നു, ഇപ്പോഴും എന്റെ കാലില്‍ സ്‌ക്രൂസ് ഉണ്ട്. എനിക്ക് അപകടം സംഭവിച്ചതുകൊണ്ട് മാത്രം ആ സിനിമ ഒരു വര്‍ഷത്തോളം നീണ്ടു പോയി. ഒരുപാട് പൈസ പോയി, ഒരുപാട് ആളുകള്‍ എനിക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നു. അത് കാരണം ഇപ്പോള്‍ ഞാനൊരു പാഠം പഠിച്ചു, എന്റെ ഉത്തരവാദിത്വം എന്താണ് എന്ന് തിരിച്ചരിഞ്ഞു.
ഒരു ആക്ഷന്‍ രംഗം ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍, എനിക്കതില്‍ പരിചയവും, ചെയ്യാന്‍ പറ്റും എന്ന വിശ്വാസവും ഉണ്ടെങ്കില്‍ മാത്രമേ ഞാന്‍ അത് ചെയ്യുകയുള്ളൂ. അതില്‍ എന്തെങ്കിലം റിസ്‌ക് ഉണ്ട് എന്ന് മനസ്സിലാക്കിയാല്‍ ഞാന്‍ ചെയ്യില്ല. കാരണം ഞാനത് ചെയ്ത് എനിക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ സാരമില്ല, ഞാന്‍ മാസങ്ങളോളം വീട്ടില്‍ ഇരുന്നോളാം, റസ്റ്റ് എടുത്തോളാം. അതില്‍ പ്രശ്‌നമില്ല. പക്ഷേ എനിക്ക് ചുറ്റുമുള്ളവര്‍ എല്ലാം സ്റ്റക് ആയിപ്പോവും. സംവിധായകനനും പ്രൊഡ്യൂസര്‍ക്കും, മൊത്തം ക്രൂവും എല്ലാം പ്രതിസന്ധിയിലാവും. ആ ഉത്തരവാദിത്വം കൂടെ ഞാന്‍ മനസ്സിലാക്കണം.ഈ സിനിമയുടെ ഷൂട്ടിങ് സമയത്തും എനിക്ക് പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. അതൊക്കെ ചെറിയ ചെറിയ പരിക്കുകളാണ്. ഷൂട്ടിങ് സമയത്ത് ഒരു ഫൈറ്റര്‍ക്ക് അപകടം സംഭവിച്ചു. ഷോപ്പിങ് മാള്‍ ഫൈറ്റ് രംഗത്ത് ഒരു ഫൈറ്ററെ ഞാന്‍ ഗ്ലാസിലേക്ക് എടുത്ത് എറിയുന്ന രംഗമായിരുന്നു. ഗ്ലാസ് പൊട്ടി അദ്ദേഹത്തിന് മുറിവുകള്‍ സംഭവിച്ചു, കഴുത്തില്‍ 37 സ്റ്റിച്ചുകള്‍ ഉണ്ടായി. അത്തരം റിസ്‌ക്കുകള്‍ എല്ലാം ഇതിലുണ്ട് എന്ന് പൃഥ്വിരാജ് ഓര്‍മിപ്പിച്ചു




English (US) ·