കോളേജില്‍ പഠിക്കുമ്പോഴാണ് അനിയത്തി പ്രാവ് എന്ന ചിത്രത്തിലേക്കുള്ള അവസരം വരുന്നത്. ഒരു സിനിമ, ചെയ്തു നോക്കാം എന്ന തരത്തില്‍ അതേറ്റെടുത്തു. പിന്നീട് എനിക്ക് സിനിമ ഇഷ്ടമായി തുടങ്ങി, തുടര്‍ന്ന് സിനിമകള്‍ ചെയ്തു. എന്നാല്‍ ഒരു ഘട്ടത്തില്‍ എനിക്കത് ബോര്‍ അടിച്ചു തുടങ്ങി.
40 കളില്‍ എനിക്കൊരു കുഞ്ഞിനെ തന്നു, 50 വയസ്സിലേക്ക് കടക്കുമ്പോഴുള്ള സന്തോഷം; കുഞ്ചാക്കോ ബോബന്‍ പറയുന്നു
ഒരേ തരം കഥാപാത്രങ്ങള്‍, ഒന്നിനും മാറ്റമില്ല, എന്റെ മീശ പോലും അങ്ങനെ തന്നെ. കണ്ണാടിയില്‍ എന്നെ കാണുമ്പോള്‍ കണ്ടത് തന്നെ കണ്ട് എനിക്ക് ബോര്‍ അടിച്ചു. അപ്പോള്‍ പിന്നെ പ്രേക്ഷകരുടെ കാര്യം എങ്ങനെയായിരിക്കും. അതുകൊണ്ടാണ് സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചത്. സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തപ്പോഴാണ് പഠനം തന്നെ മുന്നോട്ട് കൊണ്ടു പോയത്. മറ്റ് ബിസിനസ്സുകളിലേക്കും കടന്നു.
കല്യാണം കഴിഞ്ഞപ്പോള്‍ ഭാര്യ പ്രിയ എന്നെക്കാള്‍ നന്നായി സിനിമയെ മനസ്സിലാക്കി. ഞാന്‍ ബ്രേക്ക് എടുത്ത് മാറി നിന്നപ്പോഴും ആളുകളുടെ സ്‌നേഹം എനിക്ക് കിട്ടുന്നുണ്ടായിരുന്നു, ആ സ്‌നേഹത്തിന് വേണ്ടി തിരിച്ചു വരാന്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കിയത് പ്രിയയാണ്. പൂജ്യത്തില്‍ നിന്ന് റീ സ്റ്റാര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു.
അതൊരു ചെറിയ ചുവടു വയ്പ്പായികുന്നു. കാമിയോ റോളും, ഗസ്റ്റ് റോളുകളും ചെയ്തുകൊണ്ട് പതിയെ റീ സ്റ്റാര്‍ട്ട് ചെയ്തു. ഹീറോയിന്‍ ഓറിയന്റഡ് വേഷമായിരുന്നാല്‍ പോലും, എനിക്ക് തരുന്ന ഏതൊരു വേഷവും ചെയ്യാന്‍ ഞാന്‍ തയ്യാറായി. എന്നെ സംബന്ധിച്ച് നല്ല സിനിമകളുടെ ഭാഗമാവണം എന്നത് മാത്രമായിരുന്നു. ഭാഗ്യവശാല്‍ അത്തരം കഥാപാത്രങ്ങള്‍ എനിക്ക് വന്നു. വേറിട്ടതും, വ്യത്യസ്തവും, രൂപത്തില്‍ മാറ്റമുള്ളതുമായ കഥാപാത്രങ്ങള്‍ വന്നപ്പോള്‍ എനിക്ക് എന്നെ തന്നെ മാറ്റാനുള്ള അവസരവും ലഭിച്ചു.
ഓരോന്നും ചെറിയ മാറ്റങ്ങളായിരുന്നു, ഓരോ ചുവടുകള്‍ എടുത്തു വയ്ക്കുമ്പോഴും മാറ്റം സംഭവിക്കുന്നുണ്ട് എന്ന് ഞാന്‍ ഉറപ്പു വരുത്തിയിരുന്നു. അതിലൂടെ ഞാന്‍ പാഠങ്ങള്‍ പഠിച്ചു. സ്റ്റാര്‍ഡമില്ല, വിശ്വാസമില്ല, കഷ്ടപ്പാടുകളുണ്ടായിരുന്നു, പരാജയങ്ങളുണ്ടായിരുന്നു. റിജക്ഷന്‍സ് ഉണ്ടായിരുന്നു എല്ലാം ഓരോ പാഠങ്ങളായി ഞാന്‍ കണ്ടു.
അച്ഛനും മുത്തശ്ശനും സിനിമയില്‍ ആയതുകൊണ്ട് തന്റെ വഴി എളുപ്പമാണ് എന്ന് കരുതിയവരുണ്ട്. അതിന് കാരണം എന്റെ മുഖത്ത് എപ്പോഴുമുള്ള ചിരിയാണ്. അതെനിക്ക് എന്റെ അമ്മയില്‍ നിന്ന് കിട്ടിയതാണ്. എത്ര മോശം അവസ്ഥയിലൂടെ കടന്ന് പോകുമ്പോഴും അമ്മയുടെ മുഖത്തൊരു ചിരിയുണ്ട്, ഞാന്‍ കണ്ടതില്‍ ഏറ്റവും കരുത്തുള്ള ആളാണ് എന്റെ അമ്മ. അത് പോലെയാണ് ഞാനും, വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഒരുപാട് കഷ്ടപ്പാടുകള്‍ ഉണ്ടാവുമ്പോഴും ഞാന്‍ എപ്പോഴും ചിരിച്ച മുഖത്തോടെയാണ് നിന്നിട്ടുള്ളത്. അതുകൊണ്ടാവാം എനിക്കെന്തും എളുപ്പമാണ് എന്ന് ആളുകള്‍ തെറ്റിദ്ധരിക്കുന്നത് എന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു



English (US) ·