Authored by: അശ്വിനി പി|Samayam Malayalam•17 May 2026, 7:08 p.m. IST
ഇപ്പോള്‍ ജ്യോതിക മുംബൈയിലാണ്. കൂടുതലും ഹിന്ദി സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. താമസവും മുംബൈയിലേക്ക് മാറി. എന്നാല്‍ ചെന്നൈ എനിക്ക് ദൈവം സമ്മാനമായി തന്ന ഇടമാണ് എന്ന് ജ്യോതിക പറയുന്നു
ജ്യോതികരണ്ടിടത്തും ഞാന്‍ എന്റെ മികച്ച പാര്‍ട്ട് അനുഭവിച്ചു കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്. ചെന്നൈ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇടമാണ്. എന്നെ വളരെ ട്രഡീഷണലാക്കിയതും, എനിക്ക് എന്റെ ബ്രഡ്ഡും ബട്ടറും നല്‍കിയതും ചെന്നൈയാണ്. എനിക്ക് ഒരു കുടുംബത്തെ ആ നഗരം നല്‍കി. ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ എനിക്ക് തമിഴില്‍ ചെയ്യാന്‍ സാധിച്ചു. അന്ധയായും മൂകയായും എനിക്ക് ആവശ്യപ്പെടാന്‍ കഴിയുന്നതിലുമപ്പുറം വളരെ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തു. ദൈവം സമ്മാനമായി നല്‍കിയ ഇടം പോലെയാണ് എനിക്ക് ചെന്നൈ.
Also Read; പറഞ്ഞറിയിക്കാന്‍ കഴിയാത്ത വേദനയാണത്; ഓരോ പാട്ടിന് പിന്നിലും അനുഭവിക്കുന്ന ഇമോഷനെ കുറിച്ച് ശ്വേത മോഹന്എന്റെ ഹിന്ദി സിനിമ ബോക്‌സോഫീസില്‍ പരാജയപ്പെട്ടപ്പോഴാണ് ഞാന്‍ തമിഴകത്തേക്ക് പോകുന്നത്. എന്നെ സംബന്ധിച്ച് ആദ്യത്തെ ചിത്രം സ്വീറ്റ് ആണെങ്കിലും വലിയ വിജയം അന്ന് കിട്ടിയില്ല. പക്ഷേ ഇപ്പോള്‍ എനിക്ക് തമിഴിനെക്കാള്‍ വളരെ വ്യത്യസ്തമായ റോളുകള്‍ കിട്ടുന്നത് ഹിന്ദിയിലാണ്. അതുകൊണ്ടു തന്നെ എനിക്ക് രണ്ടിടത്തും ഒരു വ്യത്യാസം തോന്നുന്നില്ല. എല്ലാ ഇന്റസ്ട്രിയും പരസ്പരം കണക്ടഡ് ആണ്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് നില്‍ക്കുന്നു എന്നതിലാണ് കാര്യം.
മുംബൈ യിലാണ് ഞാന്‍ വളര്‍ന്നത്, അതുകൊണ്ട് തന്നെ എനിക്ക് നൊസ്റ്റാള്‍ജിയ മുഴുവന്‍ ഇവിടെയാണ്. ആ അര്‍ത്ഥത്തില്‍ മുംബൈ എനിക്ക് പ്രിയപ്പെട്ട ഇടം തന്നെയാണ്. എന്റെ സ്‌കൂള്‍ കാലം എല്ലാം മുംബൈയിലാണ്. കഴിഞ്ഞ 27 വര്‍ഷമായി ഞാന്‍ മുംബൈയില്‍ നിന്ന് അകന്ന് ജീവിക്കുകയാണെങ്കിലും, ഇന്നെനിക്ക് ഇവിടം ഒരു നൊസ്റ്റാള്‍ജിയയാണ്- ജ്യോതിക പറഞ്ഞു.
ബോളിവുഡില്‍ മികച്ച അവസരങ്ങള്‍ കിട്ടിയതുകൊണ്ടു മാത്രമല്ല, അമ്മയ്‌ക്കൊപ്പം കുറച്ച് കാലം നില്‍ക്കണം എന്ന കാരണം കൊണ്ടു കൂടെയാണ് ജ്യോതിക മുംബൈയിലേക്ക് മാറിയത്. സിനിമയില്‍ അഭിനയിക്കുന്ന കാലം മുതല്‍ അമ്മയ്‌ക്കൊപ്പം അധികം നില്‍ക്കാന്‍ കഴിഞ്ഞില്ല. വിവാഹത്തിന് ശേഷം പിന്നെ ചെന്നൈയില്‍ തന്നെയായി. ഇപ്പോള്‍ അമ്മയ്ക്ക് പ്രായമായി, കുറച്ച് സമയം അമ്മയ്‌ക്കൊപ്പം ചെലവഴിക്കണം എന്ന ജ്യോതികയുടെ താത്പര്യം മനസ്സിലാക്കിയ സൂര്യയും അതിന് പിന്തുണ നല്‍കുകയായിരുന്നു






English (US) ·