എനിക്ക് ഒരു പേര് നൽകി ജീവിതം നൽകി, എന്നെ ഞാനാക്കി; കല്യാണം കഴിഞ്ഞശേഷവും ഞാൻ ആദ്യം വിളിക്കുന്നതും ഇവരെ

6 months ago 6

Authored by: ഋതു നായർ|Samayam Malayalam15 Jul 2025, 1:26 pm

എനിക്ക് ഒരു പേര് നൽകി ജീവിതം നൽകി, എന്നെ ഞാനാക്കി; കല്യാണം കഴിഞ്ഞശേഷവും എന്തെങ്കിലും ആവശ്യം വന്നാൽ ആദ്യം വിളിക്കുന്നതും ഇവരെ

നവ്യ നായർനവ്യ നായർ (ഫോട്ടോസ്- Samayam Malayalam)
ആദ്യമായി സിനിമയിലേക്ക് എത്തിയ കഥപറഞ്ഞുകൊണ്ട് നവ്യ നായർ . ഇഷ്ടം സിനിമയിലൂടെ ഇഷ്ടം നേടിയെടുക്കാൻ വന്ന നവ്യ സിബി മലയിൽ ചിത്രത്തിലൂടെ ആണ് അരങ്ങേറ്റം നടത്തുന്നത്. എന്നാൽ മകൾ സിനിമയിലേക്ക് എത്താൻ വീട്ടുകാർ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. സിനിമയിൽ എൻട്രി കിട്ടാതെ ഇരിക്കാൻ തന്റെ അമ്മ പ്രാർത്ഥിച്ച കഥയൊക്കെയും നവ്യ തുറന്നുപറഞ്ഞിട്ടുണ്ട്. തൃശൂർ വച്ച് നടന്ന ഒഡിഷനിൽ ആണ് താൻ സെലക്ട് ആയതെന്നും ഇഷ്ടത്തിലേക്ക് എത്തിയതെന്നും നവ്യ പറഞ്ഞു.

കുറച്ചു കോമ്ബിനേഷൻ സീനുകൾ ആയിരുന്നു അഭിനയിച്ചത്. ഇന്നസെന്റ് അങ്കിളിന്റെ കൂടെ ആയിരുന്നു സീൻ. മോണോ ആക്ടും പെർഫോം ചെയ്‌തു. അന്ന് അവർ അത് വീഡിയോയിൽ പകർത്തി. ഏറെ നാളുകൾ തേടിയ ശേഷം ആണ് ആ വേഷം തന്നിലേക്ക് വരുന്നതെന്നും നവ്യ നായർ പറഞ്ഞിട്ടുണ്ട്. അതേസമയം താൻ ആദ്യമായി ഒരു ജീൻസ് ഇടുന്നത് പാന്റ്സ് ഇടുന്നത് കൂളിംഗ് ഗ്ലാസ് വയ്ക്കുന്നത് ഒക്കെ ഇഷ്ടം സിനിമയിൽ ആയിരുന്നു. മുതുകുളം എന്ന ഗ്രാമത്തിൽ നിന്നും വരുന്ന ഒരു സാധാരണക്കാരി ആയിരുന്നു ഞാൻ. ആദ്യമായി ചെന്നൈയിലേക്ക് വിളിച്ചുകൊണ്ട് പോയി എന്റെ മുടി കട്ട് ചെയ്തു. ഞാൻ ഭയങ്കര കരച്ചിൽ ആയിരുന്നു. സിബി അങ്കിളും (സിബി മലയിൽ ) ആന്റിയും ആണ് എന്നെ കൊണ്ട് പോയി എനിക്ക് ചേരുന്ന വസ്ത്രങ്ങൾ ഒക്കെ എടുക്കുന്നത്.

സംവിധായകരിൽ ഞാൻ അങ്കിൾ എന്ന് വിളിക്കുന്നത് സിബി അങ്കിളിനെ മാത്രമാണ്. വേറെ ഏതെങ്കിലും ഡയറക്റ്ററുടെ ഭാര്യയും ആയി ഇത്രത്തോളം അടുപ്പം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് ഒരു പേര് നൽകി, ജീവിതം നൽകി, എന്നെ ഇന്ന് ഞാൻ ആയി ഇവിടെ നിർത്തിയിരിക്കുന്നത് സിബി അങ്കിൾ എന്ന വലിയ മനുഷ്യൻ ആണ്.

ALSO READ: എന്റെ ദീദിയാണ് സംവൃത! വിവാഹം കഴിഞ്ഞുപോയാൽ എപ്പോഴും വിളിക്കാൻ ആകുമോയെന്ന് പേടിച്ച കൂട്ടുകാരിസിനിമയോട് ഒപ്പം തീരുന്നത് ആയിരുന്നില്ല ആ ബന്ധം, എന്റെ വിവാഹത്തിന് ശേഷവും എന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങൾക്കും സിബി അങ്കിളിനെയും ബാല ആന്റിയെയും ഞാൻ വിളിക്കാറുണ്ട്. എനിക്ക് അച്ഛനെയും അമ്മയെയും പോലെ ആണ് ഇവർ രണ്ടുപേരും. അവർ എനിക്ക് എന്റെ കുടുംബം ആണ്. എന്നും സ്നേഹം നിറഞ്ഞ ബന്ധം കാത്തുസൂക്ഷിക്കുന്ന ആളുകൾ ആണ്.


അവർ എനിക്ക് നല്ലത് വരണം എന്ന് മാത്രം ചിന്തിക്കുന്ന രണ്ടുപേരാണ്. ഞാൻ സിബി മലയിലിന്റെ സിനിമയിലെ നായിക ആണ് എന്ന് പറയാൻ അഭിമാനം ആയിരുന്നു ആ സമയത്തും ഇന്നും. ചിന്തിക്കുന്നതിനും അപ്പുറം ആയിരുന്നു അത്. അമേരിക്കൻ കൾച്ചറിൽ ഉള്ള ഒരു കഥാപാത്രത്തിന് വേണ്ടി എന്നെ എങ്ങനെ തെരെഞ്ഞെടുത്തു എന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ടെന്നും സിബി മലയിൽ ഇവന്റിൽ നവ്യ പറഞ്ഞു.
Read Entire Article