ആ വൈറല്‍ വീഡിയോ വലിയ ചര്‍ച്ചയായതിന് ശേഷം യൂട്യൂബില്‍ ആദ്യമായി ഒരു ലോങ് വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഹന്‍സിക. പരീക്ഷയൊക്കെ കഴിഞ്ഞ്, കോളേജ് അടച്ചതിന് ശേഷമുള്ള തന്റെ ഇപ്പോഴത്തെ ദിവസങ്ങള്‍ എങ്ങനെയാണ് എന്ന് കാണിക്കുന്നതാണ് വീഡിയോ. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതും, ഷൂട്ടും, ഡാന്‍സ് പ്രാക്ടീസും, കോളേജ് ഓര്‍മകളുമൊക്കെയായ വിശേഷങ്ങളാണ് ഹന്‍സിക വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. ഒരിടത്ത് പോലും വൈറല്‍ വീഡിയോയെ കുറിച്ച് പറയുന്നില്ല.
Also Read: ഒന്നേ പറയാനുള്ളൂ, എനിക്ക് നിന്നെ റൊമ്പ റൊമ്പ പുടിക്കും; കോകിലയുടെ ജന്മദിനം ആഘോഷിച്ച് ബാല
എന്നാല്‍ ഹന്‍സികയുടെ വീഡിയോയ്ക്ക് താഴെ വരുന്നതെല്ലാം ആ വീഡിയോയുമായി ബന്ധപ്പെട്ട കമന്റുകളാണ്, ഒരുപാട് ഇഷ്ടമായിരുന്നു ഹന്‍സികയെ, പക്ഷേ ആ വീഡിയോ ലീക്കായത് ഒട്ടും അംഗീകരിക്കാന്‍ കഴിഞ്ഞില്ല, ഇതൊട്ടും പ്രതീക്ഷിച്ചില്ല എന്നൊക്കെ പോകുന്നു വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.
എന്നാല്‍ ഹന്‍സിക വീഡിയോയില്‍ സംസാരിക്കുന്നത് തന്റെ റിസള്‍ട്ട് വന്നതിനെ കുറിച്ചൊക്കെയാണ്. എല്ലാത്തിലും നല്ല മാര്‍ക്ക് കിട്ടി. എ ഗ്രേഡോജു കൂടെ തന്നെ പാസായി. സോഷ്യല്‍ മീഡിയയും, ഷൂട്ടും, മറ്റ് ആക്ടിവിറ്റീസും ഒക്കെയായി പഠനവും എനിക്ക് മികച്ച രീതിയില്‍ കൊണ്ടു പോകാന്‍ കഴിഞ്ഞതില്‍ ശരിക്കും അഭിമാനമുണ്ട്. ഒരു പക്ഷേ സോഷ്യല്‍ മീഡിയയൊന്നും ഉപയോഗിക്കുന്നില്ല എങ്കില്‍ എ പ്ലസ് തന്നെ കിട്ടിയേനെ. പക്ഷേ ഞാന്‍ എല്ലാം മാനേജ് ചെയ്തു. ഇനി എനിക്ക് കോളേജില്‍ പോകാന്‍ കഴിയില്ലല്ലോ എന്നതില്‍ വിഷമമുണ്ട്. പക്ഷേ പഠിച്ച് നേടിയതില്‍ അഭിമാനം മാത്രം എന്ന് ഹന്‍സിക പറയുന്നു.





English (US) ·