എനിക്ക് കഞ്ഞി കുടിച്ചുപോകണം അത്രേം വേണ്ടൂ! വയസ്സായില്ലേ എന്നെ ആരും വിളിക്കുന്നില്ല; എന്തുകൊണ്ട് സിനിമയില്ലെന്ന് ചോദ്യം; മറുപടി

5 months ago 6

Authored by: ഋതു നായർ|Samayam Malayalam18 Aug 2025, 3:54 pm

ടെലിവിഷൻ പരമ്പരയായ സൂര്യോദയത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് സത്യൻ അന്തിക്കാട് ചിത്രത്തിലോടോപ് അരങ്ങേറ്റം കുറിച്ചത്. രസതന്ത്രം, വിനോദ യാത്ര, ഭാഗ്യദേവത, ആട് 2 ഹൌ ഓൾഡ് ആർ യൂ എന്നിങ്ങനെ നിരവധി സിനിമകളിൽ തിളങ്ങി

how aged  are you fame  sethu lakshmi reveals wherefore  she distant  from cinemasസേതു ലക്ഷ്മി(ഫോട്ടോസ്- Samayam Malayalam)
സേതുലക്ഷ്മിയെ അറിയാത്ത സിനിമ സീരിയൽ പ്രേമികൾ ചുരുക്കമാണ്. നാലാം ക്ലാസ് മുതലേ നൃത്തം അഭ്യസിച്ച സേതുലക്ഷ്മി നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 40 വർഷത്തിലേറെ ആയി അഭിനയരംഗത്ത് തുടരുന്ന സേതു ലക്ഷ്മി കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. നാടക നടൻ അർജ്ജുനൻ ആയിരുന്നു ഭർത്താവ് നാലു മക്കൾ ഉണ്ട്.ഇവരും അഭിനയരംഗത്ത് സജീവമായിരുന്നു. മകൾ ലക്ഷ്മിയെ സീരിയൽ പ്രേമികൾക്ക് നല്ല പരിചയമാണ്. മകന്റെ രോഗാവസ്ഥ ആയിരുന്നു സേതുലക്ഷ്മിയെ അഭിനയത്തിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ സിനിമ അവസരങ്ങൾ കുറഞ്ഞ തനിക്ക് ഇപ്പോൾ അത്താണി സീരിയലുകൾ ആണെന്ന് പറയുകയാണ് താരം.

സേതുലക്ഷ്മിയുടെ വാക്കുകൾ

എനിക്ക് കഞ്ഞി കുടിച്ചുപോകണം. അത്രേം വേണ്ടൂ. ഒരു സിനിമ അഭിയിക്കാൻ പോയാൽ രണ്ടു ദിവസം അല്ലെങ്കിൽ മൂന്നു ദിവസം. പണ്ടത്തെ പൈസയും ഇല്ല. അത് കഴിഞ്ഞാൽ പിന്നെ വര്ഷങ്ങള് കാത്തിരിക്കണം ഒരു കഥാപാത്രം കിട്ടാൻ. സിനിമയെ പുച്ഛിക്കുന്നത് ആണെന്ന് കരുതരുത്. സിനിമയിൽ കൂടിയാണ് എന്റെ വളർച്ച. സിനിമയിൽ അഭിയിച്ചാണ് ഇവിടം വരെ എത്തിയത്. ഒരു അവാർഡും വാങ്ങി.
ALSO READ: അമ്മയല്ല ചേച്ചിയമ്മ! കാവ്യക്ക് ഇറങ്ങാൻ പറ്റാത്തപ്പോൾ മീനാക്ഷി അല്ലാതെ ആരിറങ്ങും; വൈറൽ ചിത്രങ്ങളും ചർച്ചകളും

എന്റെ കഴിവും സംവിധായകരുടെ സഹായവും കൊണ്ടാണ് അതൊക്കെ ചെയ്യാൻ ആയത്. പക്ഷേ ഇന്ന് കൂടെ നിൽക്കാനോ പിന്തുണക്കാനോ ആരുമില്ല, എന്നെ ആരും വിളിക്കുന്നില്ല . വയസ് ആയതുകൊണ്ട് എന്നെ എല്ലാവരും കളയുവാ. വേഷങ്ങളും കിട്ടുന്നില്ല. അതുകൊണ്ട് സിനിമ അങ്ങനെ മോഹം ഒന്നുല്ല. പിന്നെ തിരുവനന്തപുരത്തുതന്നെ സീരിയലുകൾ ഉണ്ട്. ഒരു പത്തുദിവസം സീരിയൽ ചെയ്‌താൽ മതി എനിക്ക് ചിലവ് കഴിഞ്ഞിട്ട് കുറച്ചു കാശ് മിച്ചം കിട്ടും. ഒരു മൂന്നു സീരിയലുകൾ പിടിച്ചാൽ ദിവസവും ജോലിയും ഉണ്ട്. ഷൂട്ടിങ് പോകാനും വരാനും വണ്ടി വരും. എങ്ങനെ പോയാലും തരക്കേടില്ലാത്ത ഒരു തുക കിട്ടും.

ALSO READ:ഗോസിപ്പുകൾ അല്ല, അത് സത്യം തന്നെ! മൂന്ന് വർഷത്തിന് ശേഷം ബ്ലാക്ക്പിങ്കിന്റെ ആൽബം വരുന്നു, വൈജി സ്ഥിരീകരിച്ചു
അഞ്ചു വര്ഷം കഴിഞ്ഞാൽ സുഖം. പിന്നെ വീട്ടിൽ ഇരിക്കേണ്ട കാലം ആണ് കുഴിയുടെ അറ്റത്താണ് കാലു ഇരിക്കുന്നത്. മോഹം ഉണ്ടെങ്കിലും ഇനി വലിയ രീതിയിൽ ഒന്നും താരം ആകാൻ പോകുന്നില്ല. കുറെ ദിവസം അഭിയിച്ചാൽ കുറച്ചു കാശ് കിട്ടും, കിട്ടുന്ന പൈസ കൊണ്ട് സമാധാനത്തോടെ പോവുക. പിന്നെ സിനിമ ഉണ്ടോ എന്നൊക്കെ ചോദിച്ചു നടന്നു. ഇപ്പൊ വയ്യ. കഞ്ഞി കുടിക്കാൻ ഉള്ളത് സീരിയലിൽ നിന്നും കിട്ടുന്നുണ്ട് സേതു ലക്ഷ്മി പറയുന്നു
Read Entire Article