മദ്യപിച്ച് ലക്ക് കെട്ട് ലക്ഷ്മിപ്രിയ, ഗുണ്ടായിസവും പിടിപാടും എന്ന് പറഞ്ഞ് ഒരു യൂട്യൂബര്‍ വീഡിയോ പങ്കുവയ്ക്കുകയുണ്ടായി. പിന്നാലെ- അന്‍സിബയുമായുള്ള പോരിനിടയില്‍ ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യൂട്യൂബര്‍- എന്ന് പറഞ്ഞ് ഒരു ഫേസ്ബുക്ക് പോസ്റ്റുമെത്തി. ഇതിന് രണ്ടിനും വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.
Also Read: അവള്‍ ഞങ്ങളുടെ ലോകം തന്നെ കീഴ്‌മേല്‍ മറിക്കുന്നു! തങ്ങളുടെ പോസ്റ്റ്പാര്‍ട്ടത്തെ കുറിച്ച് അര്‍ജുന്‍
ലക്ഷ്മി പ്രിയയുടെ മറുപടി
എന്നെക്കുറിച്ച് എന്റെ വീട്ടില്‍ വന്നു നിന്ന് കണ്ടത് പോലെ, എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ പോസ്റ്റ് ഇടുമ്പോ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ? വായിച്ചു നോക്കിയിട്ട് നിങ്ങള്‍ക്കുള്ള അഭിപ്രായം നിങ്ങള്‍ക്കും രേഖപ്പെടുത്താം.
ഒരു കാര്യം ഞാന്‍ തീര്‍ത്തു പറയാം. എനിക്ക് നിങ്ങള്‍ കാണുന്ന അഹങ്കാരം, അത് അഹങ്കാരമല്ല, എന്റെ ആത്മവിശ്വാസമാണ്. എന്റെ പിന്നില്‍ അല്ല ആളുള്ളത്. മുന്നില്‍ ആണ്. ഈശ്വരന്‍ ആണ് മുന്നേ നടന്ന് എന്നെ നയിക്കുന്ന ശക്തി. പിന്നെ, നെറികേടുകള്‍ പറഞ്ഞ് അരി വാങ്ങുന്ന പരമന്‍മാരോട്, വളയ്ക്കാം പക്ഷേ ഒടിക്കരുത്. നാളെ വൈകുന്നേരം ഞാന്‍ ഒരു സ്റ്റേറ്റ്‌മെന്റ് പുറത്ത് വിടും. എന്താണ് എന്നോട് ഈ വൈരാഗ്യത്തിന് കാരണം എന്ന്. കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ലക്ഷ്മി പ്രിയ എന്ന ഞാന്‍ കൊടുക്കുന്ന മൊഴിയാണ്. ഇതേ മൊഴി തൃക്കാക്കര അരു മനോജ് സാറിനും കൊടുത്തിട്ടുണ്ട്. പൊതുജന താത്പര്യാര്‍ത്ഥീ ലക്ഷ്മി പ്രിയ എന്ന ഞാന്‍ നാളെ അതങ്ങ് പുറത്ത് വിടും.
നാളിതുവരെ കള്ളം പറഞ്ഞു ജീവിച്ചിട്ടില്ല. ഒരാളെയും വഞ്ചിച്ചിട്ടില്ല. അറിഞ്ഞോ അറിയാതെയോ ഒരാളുടെയും നാശത്തിന് കാരണമായിട്ടില്ല. പക്ഷേ അപ്രിയ സത്യങ്ങള്‍ മൂടി വച്ചും ജീവനേക്കാള്‍ ഏറെ മറ്റുള്ളവരെ സ്‌നേഹിച്ചും ഒരുപാട് പണി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇനി അതിന് മനസ്സില്ല. സത്യമേവ ജയതേ- ധര്‍മ്മമേവ ജയതേ- ലക്ഷ്മി പ്രിയ കുറിച്ചു




English (US) ·