എനിക്ക് കാന്‍സര്‍ ആണ്, പക്ഷേ വിധിക്ക് മുന്നില്‍ തോറ്റുകൊടുക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല; രോഗാവസ്ഥയെ കുറിച്ച് ഉമ ശങ്കരി

3 weeks ago 3
കുബേരന്‍ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് ഉമ ശങ്കരി . തമിഴ് - തെലുങ്ക് സിനിമകളില്‍ പരിചിതയായിരുന്ന നടി കുബേരന് ശേഷം വസന്തമല്ലിക, സാഫല്യം, ഈ സ്‌നേഹതീരത്ത് എന്നീ സിനിമകളിലൂടെയും മലയാളത്തിലെത്തി. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്ന ഉമ തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വെളിപ്പുടുത്തുകയാണിപ്പോള്‍.

തനിക്ക് ബെസ്റ്റ് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചതായി ഉമ ശങ്കരി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഒട്ടും പ്രതീക്ഷിക്കാതെ വന്ന അസുഖം, ആദ്യം ഷോക്കായിരുന്നു, എന്തിന് ഇപ്പോള്‍, എന്തുകൊണ്ട് എനിക്ക് എന്നൊക്കെയുള്ള ചോദ്യം ആദ്യം വന്നുവെങ്കിലും, ഇപ്പോള്‍ താന്‍ അതിനെ ഉള്‍കൊള്ളുന്നു എന്നും, ധൈര്യത്തോടെ നേരിടാന്‍ തയ്യാറായി എന്നും ഉമ ശങ്കരി പറയുന്നു.

Also Read: എല്ലാം അമ്മുവാണ് തീരുമാനിക്കുന്നത്, ഞാന്‍ അഭിപ്രായം പറഞ്ഞാല്‍ പോകാന്‍ പറയും, സ്വന്തമായി അലമാരപോലുമില്ല എന്ന് ഇഷാനി

ഉമ ശങ്കരിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്


ഇത് എളുപ്പമുള്ള കാര്യമാണെന്ന് പറഞ്ഞ് ഞാന്‍ അഭിനയിക്കുന്നില്ല. എനിക്ക് സ്താനാര്‍ബുതത്തിന്റെ ആദ്യ ഘട്ടമാണ് എന്ന് സ്ഥിരീകരിച്ചിരിക്കുന്നു. വാര്‍ത്തയറിഞ്ഞ ആദ്യത്തെ ഞെട്ടലില്‍ നിന്നും, ഇതൊരിക്കലും എനിക്ക് വരില്ലെന്ന ചിന്തയില്‍ നിന്നും, ഇപ്പോഴും അത് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. ഇത് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമാണ്. ഉള്‍ക്കൊള്ളാന്‍ ഒട്ടും കഴിയുന്നില്ല. എന്തുകൊണ്ട് എനിക്ക്? എന്തുകൊണ്ട് ഇപ്പോള്‍? ഇനി എന്റെ ഭാവി എന്താകും? എന്നൊക്കെയുള്ള ഒരുപാട് ചോദ്യങ്ങളായിരുന്നു മനസ്സില്‍

നമ്മള്‍ എത്രതന്നെ മുന്‍കൂട്ടി തയ്യാറെടുത്താലും, ജീവിതത്തില്‍ ഇങ്ങനെ ഒരു വിധി വരുമ്പോള്‍ അത് നേരിടാന്‍ നമുക്ക് ഒട്ടും മനക്കരുത്ത് ഉണ്ടാവില്ല. എന്റെ കാര്യത്തിലും എന്റെ കുടുംബത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. അവര്‍ക്ക് ഉള്ളില്‍ ഭയമുണ്ടായിട്ടും എന്നോടുള്ള സ്‌നേഹം പുറത്തു കാണിക്കുന്നത് കാണുമ്പോള്‍ എന്റെ നെഞ്ച് തകരുകയാണ്.

എങ്കിലും, ഒരുപാട് കണ്ണീരൊഴുക്കിയ നാളുകള്‍ക്ക് ശേഷം, തുടര്‍ച്ചയായ പ്രാര്‍ത്ഥനകളിലൂടെയും വീട്ടുകാരുടെ പിന്തുണയിലൂടെയും ആ ഞെട്ടലില്‍ നിന്നും ഇതിനെ നേരിടാനുള്ള മാനസികാവസ്ഥയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു. വിധിക്ക് മുന്നില്‍ തോറ്റുകൊടുക്കാനോ കീഴടങ്ങാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ജീവിതം അതിന്റെ കഠിനമായ യാഥാര്‍ത്ഥ്യത്തോടെ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ അതിനെ നേരിടാന്‍ ഞാന്‍ മനസ്സിനെ പാകപ്പെടുത്തിക്കഴിഞ്ഞു.


എന്റെ പ്രിയപ്പെട്ട ഭര്‍ത്താവേ, എനിക്ക് കൂട്ടിരുന്ന് ഈ പ്രതിസന്ധി ഘട്ടത്തിലും ധൈര്യം കാണിച്ചതിന് എന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നും നന്ദി പറയുന്നു. മകനേ, നിന്റെ കരുത്തിന് നന്ദി. ഒപ്പം സ്‌നേഹവും പിന്തുണയും പ്രതീക്ഷയുമായി കൂടെയുള്ള എന്റെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി. നിങ്ങളുടെ ധൈര്യമാണ് എന്റെയും കരുത്ത്.

ഇന്ന് ഇതിനായുള്ള പോരാട്ടത്തിന്റെ ആദ്യ ദിവസമായിരുന്നു. ഇനി വരുന്ന ഓരോ ദിവസത്തെയും അതിന്റെ വഴിക്ക് തന്നെ ഞാന്‍ നേരിടും. എന്നിലുള്ള മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ഞാന്‍ ഇതിനോട് പോരാടും, പൂര്‍ണ്ണ ആരോഗ്യത്തോടെ ഞാന്‍ ഇതിനെ അതിജീവിച്ച് തിരികെ വരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ദയവായി എനിക്കായി പ്രാര്‍ത്ഥിക്കുക. ഈ യാത്രയില്‍ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ഞാന്‍ തേടുന്നു

Read Entire Article