Authored by: അശ്വിനി പി|Samayam Malayalam•28 May 2025, 1:39 pm
ഒരു കാലത്ത് ചുംബന രംഗങ്ങളിൽ അഭിനയിക്കുന്നതിന്റെ പേരിൽ കമൽ ഹാസൻ ഏറെ പഴികൾ കേട്ടിരുന്നു. പുകവലി കമൽ നിർത്താൻ കാരണം, നായികമാർക്ക് ചുംബന രംഗങ്ങളിൽ അഭിനയിക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞത് കാരണമാണ് എന്നും കഥകളുണ്ട്
കമൽ ഹാസൻ (ഫോട്ടോസ്- Samayam Malayalam) സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ കമൽ ഹാസൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിനിമ എങ്ങനെ എ ഐ (ആർട്ടിഫിഷൽ ഇന്റലിജന്റ്സ്) ഉപയോഗപ്പെടുത്തുന്നു എന്ന് മനസ്സിലാക്കുന്നതിന് കമൽ ഹാസൻ ഒരു കോഴ്സ് പൂർത്തിയാക്കിയിരുന്നുവത്രെ. എന്നാൽ അതിനോട് അത്രയ്ക്ക് താത്പര്യമില്ല എന്നാണ് ഉലകനായകൻ കമൽ ഹാസൻ പറയുന്നത്.
Also Read: ധ്യാൻ ശ്രീനിവാസന് ശേഷം മലയാളികളുടെ ഇഷ്ടം നേടിയ ലേഡി സൂപ്പർസ്റ്റാർ! രാജകുമാരിയെ പോലെ സുന്ദരിയായി ശിവാങ്കിഒരു കുഞ്ഞിന്റെ ഡിജിറ്റൽ ചുംബനത്തിൽ ഞാൻ സംതൃപ്തനല്ല, എനിക്ക് ശരിക്കുള്ള കുഞ്ഞിന്റെ ചുംബനം തന്നെ വേണം. നിങ്ങൾക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ, എനിക്ക് ചുംബിക്കാൻ യഥാർത്ഥ സ്ത്രീയെ തന്നെ വേണം. ഒരാളെ കെട്ടിപ്പിടിയ്ക്കുന്നതാണെങ്കിലും, അത് യഥാർത്ഥമായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അവിടെ ഹോളോഗ്രാമിന് എന്താണ് കാര്യം. മണിരത്നത്തിന് ഞാൻ ഷേക്ക് ഹാന്റ് നൽകുന്നുവെങ്കിൽ അത് യഥാർത്ഥ മണിരത്നത്തിനായിരിക്കണം, മണിരത്നത്തിന്റെ ഹോളോഗ്രാമുമായി എനിക്ക് എന്ത് ബന്ധമാണുള്ളത്. ഞാൻ പറഞ്ഞുവരുന്നത്, എനിക്ക് എ ഐ ഇഷ്ടമാണ്. പക്ഷേ എ ഐ എന്നെ ഇഷ്ടപ്പെടണം എന്നില്ലല്ലോ. കടലും ബഹിരാകാശവും കീഴടക്കിയത് പോലെ നമ്മൾ ഒരു കാലം എഐയെയും നിയന്ത്രിക്കും - കമൽ ഹാസൻ പറഞ്ഞു
Also Read: പല്ലാവരം ചന്തയിൽ ചുറ്റി നടന്ന പെണ്ണാണ്, ഇപ്പോൾ വലിയ നടിയായി; സമാന്തയുമായുള്ള ബന്ധത്തെ കുറിച്ച് സന്താനം, അന്ന് അവരെ എനിക്ക് മിസ്സായി!
എനിക്ക് ചുംബിക്കാൻ ശരിക്കും സ്ത്രീയെ തന്നെ വേണം, ഒരാളെ കെട്ടിപ്പിടിക്കാനാണെങ്കിലും അങ്ങനെ തന്നെ; എഐ വേണ്ട എന്ന് കമൽ ഹാസൻ
തഗ്ഗ് ലൈഫിൽ കമൽ ഹാസൻ തന്നെക്കാൾ മുപ്പത് വയസ്സ് പ്രായം കുറഞ്ഞ തൃഷ കൃഷ്ണന് ഒപ്പവും അഭിരാമിയ്ക്കൊപ്പവും റൊമാൻസ് ചെയ്യുന്നതിനെ ചിലർ വിമർശിച്ചിരുന്നു. യഥാർത്ഥ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കാത്തതാണോ ഇത്, പ്രായ വ്യത്യാലം ഇന്നത്തെ കാലത്ത് വലിയ സംഭവമല്ല എന്ന് സംവിധായരൻ വ്യക്തമാക്കി.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·