എനിക്ക് ഡിവോഴ്‌സ് കിട്ടുന്നത് വരെ അഭിനയിക്കില്ല; പൊട്ടിത്തെറിച്ച് രവി മോഹന്‍; ഇമേജിനെ ഭയന്നാണ് എല്ലാം സഹിച്ചത്

2 weeks ago 4

Authored by: അശ്വിനി പി|Samayam Malayalam16 May 2026, 1:38 p.m. IST

ഇറങ്ങിപ്പോ എന്ന് പറഞ്ഞപ്പോഴാണ് ആ വീട്ടില്‍ നിന്നും ഞാന്‍ ഇറങ്ങിയത്. ഇപ്പോള്‍ വാടക വീട്ടിലാണ്. സമാധാനമുണ്ട്. ഞാന്‍ അനുഭവിച്ചതിന്റെയെല്ലാം തെളിവുകള്‍ പുറത്ത് വരും. 45 വയസ്സായി, ഇനി

jayam ravi property   meetരവി മോഹൻറെ പ്രസ്സ് മീറ്റ്
രവി മോഹന്‍ എന്ന ജയം രവിയുടെ വ്യക്തി ജീവിതമാണ് ഇപ്പോള്‍ തമിഴ് സിനിമാ ഇന്റസ്ട്രിയിലും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചാ വിഷയം. സുഹൃത്ത് കെനിഷാ ഫ്രാന്‍സിസ് - ഭാര്യ ആര്‍തി രവി എന്നിവരുടെ സോഷ്യല്‍ മീഡിയ യുദ്ധത്തിന് പിന്നാലെ ഒരു പ്രസ്സ് മീറ്റ് സംഘടിപ്പിച്ചിരിക്കുകയാണ് നടന്‍. ഇനി എനിക്ക് വിവാഹ മോചനം കിട്ടുന്നത് വരെ അഭിനയിക്കില്ല എന്ന് രവി മോഹന്‍ വ്യക്തമാക്കി.

പാലക്കാട് വച്ചു നടന്ന കെനിഷാ ഫ്രാന്‍സിസിന്റെ പരിപാടിയില്‍ രവി മോഹനും പങ്കെടുത്തിരുന്നു. വേദിയില്‍ നിന്നുള്ള ഇരുവരുടെയും വീഡിയോകളും ഫോട്ടോകളും പങ്കുവച്ചതിന് പിന്നാലെ, സോഷ്യല്‍ മീഡിയയില്‍ പല തരം കമന്റുകള്‍ വന്നു. ഭാര്യ ആര്‍തിയെയും കെനിഷയെയും താരതമ്യപ്പെടുത്തുന്ന വിധം കമന്റുകള്‍ക്ക് അശ്ലീലമായ മറുപടിയാണ് കെനിഷാ ഫ്രാന്‍സിസിന്റെ അക്കൗണ്ടില്‍ നിന്നും വന്നത്. അതിന്റെ പേരില്‍ ആര്‍തി കോടതിയെ സമീപിക്കുകയും, കെനിഷയ്ക്ക് നിയമനടപടി നേരിടേണ്ടി വരികയും ചെയ്തു എന്ന് വാര്‍ത്തകള്‍ വന്നു.

എന്നാല്‍, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആരുടെയും കുടുംബം തകര്‍ക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല എന്നും കെനിഷാ ഫ്രാന്‍സിസ് വ്യക്തമാക്കി. അതുകൊണ്ടും സൈബര്‍ അറ്റാക്ക് അവസാനിച്ചില്ല. ഒടുവില്‍ താന്‍ രവി മോഹനില്‍ നിന്നും അകലുകയാണ് എന്നും, സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്‍വാങ്ങുകയാണ് എന്നും കെനിഷാ ഫ്രാന്‍സിസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇന്ന്, മെയ് 16 ന് രവി മോഹന്‍ പത്രസമ്മേളനം വിളിച്ചിരിയ്ക്കുന്നത്.

Also Read: ദളപതിയോട് ചോദിച്ചു എന്ന് പറയണേ, ഉറപ്പായും എന്ന് തൃഷ; മുഖത്തെ ആ നാണവും ചിരിയുമാണ് വൈറലാവുന്നത്

ഈ വിവാദങ്ങള്‍ അവസാനിച്ച്, സോഷ്യല്‍ മീഡിയ അറ്റാക്ക് അവസാനിച്ച്, എന്റെ വിവാഹ മോചനം നടന്നാല്‍ മാത്രമേ ഇനി സിനിമയില്‍ അഭിനയിക്കൂ എന്ന് രവി മോഹന്‍ വ്യക്തമാക്കുന്നു. എന്നെ കൊണ്ട് ഇനി പറ്റില്ല. 23 വര്‍ഷം ഞാന്‍ ഈ ഇന്റസ്ട്രിയില്‍ നിലനിന്നു, കലൈമാമണി പുരസ്‌കാരമടക്കം വാങ്ങി. പക്ഷേ ഇന്നെനിക്ക് നേരിടുന്നത് സൈബര്‍ അറ്റാക്ക് മാത്രമാണ്. എന്ത് ചെയ്താലും ഞാന്‍ മിണ്ടാതിരിക്കും, എത്ര വേണമെങ്കിലും എന്നെ എന്തും പറയാം എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്.

സ്ത്രീകളെ ബഹുമാനിക്കാത്തവന്‍ എന്ന് പറഞ്ഞ് ഫെമിനിസത്തിന്റെ പേരില്‍ എന്തൊക്കെയാണ് പറയുന്നത്. എന്താണ് ഫെമിനിസം, സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്നെനിക്ക് അറിയാം. എന്റെ അമ്മ എന്നെ അങ്ങനെയല്ല വളര്‍ത്തിയത്. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ഞാന്‍ ദൈവത്തെ പോലെയാണ് എന്നാണ് അന്ന് അവര്‍ (ആര്‍തി) പറഞ്ഞിരുന്നത്, പല അഭിമുഖങ്ങളിലും അത് പറഞ്ഞ തെളിവുകള്‍ ഇന്നുമുണ്ട്. സത്യം ജയിക്കണം എന്ന കാരണം കൊണ്ട് മാത്രമാണ് ഞാന്‍ ഇത്രകാലവും മൗനമായി നിന്നത്. രണ്ട് വര്‍ഷം ഞാന്‍ എല്ലാ സഹിച്ചു.


എന്റെ മക്കളെ ഞാന്‍ എങ്ങനെ കൈവിടും. മക്കളോടുള്ള എന്റെ ഇഷ്ടത്തെ കുറിച്ച് സംസാരിക്കരുത്, നിങ്ങള്‍ക്കാര്‍ക്കും ഒന്നും അറിയില്ല. അന്‍പത് ലക്ഷം രൂപയാണ് രണ്ട് മക്കളുടെയും സ്‌കൂള്‍ ഫീസ്, അത് ഞാനാണ് അടയ്ക്കുന്നത്. മക്കള്‍ക്ക് എന്നോട് സ്‌നേഹമില്ലെന്ന് എങ്ങനെ പറയും, അവരെ എന്നെ കാണാന്‍ അനുവദിക്കുന്നില്ല. കോള്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല, സ്‌കൂളില്‍ ബോഡി ഗാര്‍ഡ്‌സിനൊപ്പം വിടുന്നു. എന്റെ മക്കള്‍ ഈ വീഡിയോ കാണണം.

ഇറങ്ങിപ്പോ എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ ഇറങ്ങിയത്, കൈയ്യില്‍ ഒരു പൈസയുമില്ലാതെയാണ് അവിടെ നിന്നിറങ്ങിയത്. എത്രത്തോളം ഞാന്‍ അനുഭവിച്ചു, എന്ത് ചെയ്താലും മിണ്ടാതിരിക്കണം, എന്തെന്നാല്‍ ഞാന്‍ സെലിബ്രിറ്റി, ഇമേജ് പോകും എന്ന പേടി. ചെയ്തതെല്ലാം അവര്‍ക്ക് വേണ്ടിയാണ്. ഞാനും മനുഷ്യനാണ്, ആണ് പെണ്ണ് എന്നതൊക്കെ അതിന് ശേഷം. ക്ഷമിക്കുന്നതിന് പരിതിയുണ്ട്. ഞാന്‍ അനുഭവിച്ചതിന്റെയും എന്നോട് ചെയ്തതിന്റെയും തെളിവ് എല്ലാം പുറത്തുവരും. ഇപ്പോള്‍ ഞാന്‍ വാടകവീട്ടിലാണ്, സമാധാനമുണ്ട്. ഇത്ര കാലം സഹിച്ചു, ഇനിയും ആ സൗന്ദര്യത്തിന് പിന്നാലെ പോകേണ്ടതില്ല. എന്റെ ജീവിതം അവര്‍ തകര്‍ത്തതാണ്, അതിനായി ഒരു ടീം തന്നെയുണ്ടായി- പൊട്ടിക്കരഞ്ഞുകൊണ്ട് രവി മോഹന്‍ പറഞ്ഞു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article