Authored by: നിമിഷ|Samayam Malayalam•3 Jun 2025, 5:12 pm
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായി ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചതാണ് അഹാന കൃഷ്ണ. താരപുത്രി ഇമേജിനും അപ്പുറത്ത് സ്വന്തമായ സ്ഥാനം നേടിയെടുത്തായിരുന്നു മുന്നേറിയത്. നിറയെ സിനിമകള്‍ ചെയ്യുന്നതിലല്ല, അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളും, കഥാപാത്രങ്ങളുമാണ് ആഗ്രഹിക്കുന്നതെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു. അഹാനയ്ക്ക് പിന്നാലെയാണ് സഹോദരിമാരും അഭിനയ മേഖലയിലേക്ക് എത്തിയത്.
എനിക്ക് തെറ്റുപറ്റി! തുറന്ന് സമ്മതിച്ച് അഹാന കൃഷ്ണ! (ഫോട്ടോസ്- Samayam Malayalam) കൃഷ്ണകുമാറിന്റെ മൂത്ത മകളായ അഹാന കൃഷ്ണ സജീവമായി സോഷ്യല്‍മീഡിയ ഉപയോഗിക്കാറുണ്ട്. ജീവിത വിശേഷങ്ങളും, സിനിമയിലെ കാര്യങ്ങളെക്കുറിച്ചും, യാത്രകളെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള പോസ്റ്റുകളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. മനോഹരമായ ദൃശ്യങ്ങളും, അതിന് ചേരുന്ന വിവരണവുമൊക്കെയാണ് വ്‌ളോഗുകളുടെ പ്രത്യേകത. അഹാനയുടെ വീഡിയോ കാണാനായി കാത്തിരിക്കുകയാണെന്ന് ആരാധകര്‍ പറഞ്ഞ സന്ദര്‍ഭങ്ങളും ഏറെയാണ്.
ചില സമയത്ത് കൃത്യമായി വീഡിയോ ചെയ്യാറുണ്ട് അഹാന. എന്നാല്‍ മറ്റ് ചിലപ്പോഴാവട്ടെ, ഇത്തവണ വ്‌ളോഗ് പ്രതീക്ഷിക്കരുത്, വീഡിയോ എടുക്കുന്നില്ലെന്നും പറയാറുണ്ട്. അടുത്തിടെ നടത്തിയ ബാലി യാത്രയിലെ വിശേഷങ്ങള്‍ വൈറലായിരുന്നു. നേരത്തെ ഫാമിലിക്കൊപ്പമായിരുന്നുവെങ്കില്‍ ഇത്തവണ ഫ്രണ്ട്‌സിനൊപ്പമായിരുന്നു പോയത്. ഇത് നേരത്തെ തീരുമാനിച്ച കാര്യമാണ്. ഇപ്പോഴാണ് സമയം ഒത്തുവന്നത് എന്ന് മാത്രം. വീഡിയോ മാത്രമല്ല ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു.
Also Read: പുത്തന്‍ അധ്യയം തുടങ്ങും മുന്‍പേ! ഗെയിമില്‍ താരമായത് അര്‍ജുന്‍! അളിയനെപ്പോലെ നിമിഷും! കൂടുതല്‍ ചിത്രങ്ങളുമായി അഹാന കൃഷ്ണഅനിയത്തിക്ക് ബേബി ഷവര്‍ ഒരുക്കാന്‍ മുന്നിട്ടിറങ്ങിയതും അഹാനയായിരുന്നു. ബ്രൈഡല്‍ ഷവറിലെ അതേ സ്ഥലവും, ആളുകളുമായിരുന്നു ബേബി ഷവറിനായി ഒത്തുചേര്‍ന്നത്. എന്തൊക്കെയാണ് അവര്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു ദിയ പറഞ്ഞത്. വീട്ടിലുള്ളവരെയും, ഗ്രാന്റ് പേരന്‍സിനെയുമെല്ലാം സ്‌പെഷല്‍ ടാഗോടെയായിരുന്നു ചടങ്ങിലേക്ക് ക്ഷണിച്ചത്. ഡെക്കറേഷനും, തീമും, കോസ്റ്റിയൂമുകളും എല്ലാം തീരുമാനിച്ചത് അഹാനയും ഇഷാനിയും ഹന്‍സികയും ചേര്‍ന്നായിരുന്നു. ആ വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെയായി എല്ലാവരും പങ്കുവെച്ചിരുന്നു.
എനിക്ക് തെറ്റുപറ്റി! തുറന്ന് സമ്മതിച്ച് അഹാന കൃഷ്ണ! അടുത്തതില്‍ എങ്കിലും ഇങ്ങനെയാക്കാമോ എന്ന് അപേക്ഷയും
അഹാനയുടെ അടുത്ത സുഹൃത്തായ നിമിഷ് രവിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ച് തുടങ്ങിയതാണ്. ഇരുവരും ഇന്നുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇത്തവണയും അഹാനയും നിമിഷും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. എന്നാണ് വിവാഹമെന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. പരിപാടിക്ക് ശേഷമായും നിമിഷും അഹാനയും കണ്ടുമുട്ടിയിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായി ആ വിശേഷങ്ങളും അഹാന പങ്കുവെച്ചിരുന്നു. അഹാനയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി നിമിഷും എത്തിയിരുന്നു.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെയായി തനിക്ക് പറ്റിയൊരു തെറ്റിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അഹാന. നരിവേട്ടയിലെ ഗാനത്തിന്റെ ബിജിഎം സ്‌റ്റോറിക്കൊപ്പം ചേര്‍ത്തിരുന്നു. നാമല്ലോ തീരത്തെ ഓളങ്ങള്‍ എന്നായിരുന്നു വരി. ലാവല്ലോ എന്നായിരുന്നു അഹാന വിശ്വസിച്ചത്. ഞാന്‍ ഇപ്പോഴും അത് തന്നെയാണ് കേള്‍ക്കുന്നത്. അടുത്ത പ്രാവശ്യം ഏതെങ്കിലും ഗാനത്തില്‍ ലാവല്ലോ എന്ന് ചേര്‍ക്കണമെന്നുമായിരുന്നു ജെയ്ക്‌സ് ബിജോയോട് അപേക്ഷിച്ചത്. അദ്ദേഹത്തെയും സ്റ്റോറിയില്‍ മെന്‍ഷന്‍ ചെയ്തിരുന്നു.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·